ഇടവേള ബാബുവിന് നമ്മുടെ ഭാവന മരിച്ചു പോയി- ഇനി സിനിമയിലുണ്ടാകില്ലത്രേ.
ഇങ്ങനെ കുത്തി നോവിക്കുന്ന സുഖം എവിടെ കിട്ടാനാണ്.അത് ആഘോഷിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നറിയില്ല.ഇടവേള പറയുന്നതിങ്ങനെ-അടുത്ത് താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലത്രേ.
അമ്മ മുമ്പ് ദിലീപിനെ കൊണ്ട് നിര്‍മ്മിച്ചിറക്കിയ ട്വന്റി
ട്വന്റി എന്ന ചിത്രത്തില്‍ ഭാവനയും സൂപ്പര്‍ കഥാപാത്രമായിരുന്നു.എന്നാല്‍ അടുത്ത ചിത്രത്തില്‍ ഭാവന
ഉണ്ടാകാതിരിക്കാന്‍ കാരണം അമ്മയുടെ അംഗമല്ലാത്തതിനാലാണ് പോലും.കൂടാതെ മരിച്ചു പോയ ആള് തിരിച്ചു വരില്ലല്ലൊ എന്നും തടി മാടന് തട്ടി വിട്ടു.
ഈ സംഘടനയില്ലായിരുന്നെങ്കില് ഈ ബാബുവിന്റെ അവസ്ഥ എന്താകുമായിരുന്നു.നന്നായി അഭിനയിക്കാന്‍ അറിയുന്നവര്‍ വരെ കട്ടപ്പുറത്താണ്.എന്തായാലും ഭാവനയോട് കാണിക്കുന്ന ക്രൂരത പോരാഞ്ഞിട്ടാണോ ഇത്തരത്തില്‍ പറഞ്ഞ് വാര്‍ത്തകള്‍
സൃഷ്ടിക്കുന്നതെന്നറിയില്ല.
എന്തായാലും ബാബുവിന്റെ സിനിമയില്‍ ഭാവനയെ എടുക്കണ്ട.പക്ഷെ ഉപയോഗിക്കുന്ന വാക്കുകള്‍ മാന്യമാവട്ടെ.ഇവിടുത്തെ സ്ത്രീയെ അക്രമിക്കുന്ന നമ്മള്
വണ്ടി പിടിച്ചു ഉത്തര്‍പ്രദേശിലെ സ്ത്രീകളുടെ കണ്ണീരൊപ്പുന്ന കാലമല്ലെ.
ഫിലീം കോര്‍ട്ട്.