അപകടത്തില്‍ മരിച്ച മകളുടെ ഒര്മ്മക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിന് 10 ലക്ഷത്തിന്റെ ഓക്സിജന്‍-സുരേഷ് ഗോപി വക.
ആര്‍ക്കും ശ്വാസം മുട്ടരുത് ഓക്സിജന്റെ ദൗര്‍ബല്യം
കാരണം ആര്‍ക്കും പ്രാണന് നഷ്ടപ്പെടരുത്.ഈയൊരുകാര്യത്തെ അടിസ്ഥാനമാക്കി സുരേഷ് ഗോപി MPയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിന് 7,68,000/- രൂപ നല്‍കിയിരിക്കുന്നത്.
അപകടത്തില്‍ നഷ്ടപ്പെട്ട സുരേഷ് ഗോപിയുടെ മകള്‍
ലക്ഷ്മിയുടെ ഓര്‍മ്മക്കായാണ് പ്രാണ പദ്ധതിയിലേക്ക് സുരേഷ് ഗോപി ഇത് സമര്‍പ്പിച്ചിരിക്കുന്നത്.ലക്ഷ്മി സുരേഷ് ഗോപി എംപീസ് ഇനീഷേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.
കോവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച 11ാം വാര്‍ഡിലെ എല്ലാ ബെഡിലേക്കും പൈപ്പ് വഴി ഓക്സിജനും അനുബന്ധ സൗകര്യങ്ങളും എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.ഒരു ബെഡിന് 12,000 രൂപയാണ് ചെലവ് വരുന്നത്.അത്തരത്തില്‍ 64 ബെഡിലാണ് സൗകര്യം.
സെപ്റ്റംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ.M.A.ആന്‍ഡ്രൂസിനെ BJP ജില്ലാ പ്രസിഡന്റ് KK അനീഷ് കുമാര്‍ ചെക്ക് കൈമാറി.സുരേഷ് ഗോപി MP യെ പോലുള്ളവര്‍ വരട്ടെ കേരളത്തില്‍.നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹമാണ്.
ഫിലീം കോര്‍ട്ട്.