ഇവര്‍ക്കാണ് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്- സുരാജ്,കനി കുസൃതി,ഫഹദ്-കൊടുത്തത് ജോമോള്‍.
ഇനി അഭിനയിക്കുക അവാര്‍ഡിന് വേണ്ടിയല്ല പണത്തിന് വേണ്ടിയായിരിക്കണമെന്നുളള ശക്തമായ സന്ദേശമാണ് മുന്‍നിര നായകന്മാര്ക്ക് കിട്ടിയിരിക്കുന്നത്.
മരക്കാറുമായി മോഹന്‍ലാല്‍ മാമാങ്കവുമായി മമ്മുട്ടി തുടങ്ങിയവരെല്ലാം എത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.അവാര്‍ഡ് കിട്ടിയത് സുരാജ് വെങ്ങാറമൂടിന് ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്,വികൃതി.
ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കൃസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ഫഹദ് ഫാസില്‍ സ്വഭാവ നടനും സ്വാസിക സ്വഭാവ നടിയുമായി.കുമ്പളങ്ങി നൈറ്റ്സ് ഫഹദിനും വാസന്തി സ്വാസികക്കും അവാര്‍ഡ് സമ്മാനിച്ച ചിത്രങ്ങളായി.
അവാര്‍ഡ് വിവരമറിഞ്ഞ സുരാജിന്റെ ആദ്യ പ്രതികരണം ഇങ്ങനെ 2019ല്‍ മികച്ച സിനിമകളില്‍ ഒത്തിരി വേഷം എനിക്ക് കിട്ടി.ജനം അത് അംഗീകരിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാരും ഉത്തരവാദിത്വം കൂടി.ഇപ്പോഴും നല്ല വേഷങ്ങള്‍ ഒത്തിരി ചെയ്യാനുണ്ട്.എന്നാല്‍ അതെല്ലാം ജനങ്ങളിലെത്താന്‍ ജനജീവിതം സാധാരണ
ഗതിയിലാകണം.അത് വേഗം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്വാസികക്ക് പത്ത് വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഈ അവാര്‍ഡ് എന്ന് താരം തന്നെ പറയുന്നു.119 സിനിമകളില്‍ നിന്നാണ് മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.മധു അമ്പാട്ട് ജൂറി ചെയര്‍മാനും സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍,വിപിന്‍ മോഹന്‍,എല്‍ ഭൂമി നാഥന്,ഗായിക
ലതിക,നടി ജോമോള്‍ എന്നിവരാണ് ജൂറി ചെയര്മാന്,കൂടാതെ ബെന്യാമിന്, സി അജോയ് തുടങ്ങിയവരുമായിരുന്നു ജൂറി അംഗങ്ങള്‍.
അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകള്‍.
ഫിലീംകോര്ട്ട്.