റഹ്മാന്റെ കുടുംബത്തിലെ കല്ല്യാണത്തിന് ജയറാം പാര്‍വതി മകള്‍ മാളവിക സ്നേഹത്തിനും കൂട്ടിനും അതിര്‍വരമ്പുകളില്ല…….
പഴയകാല ചോക്ലേറ്റ് നായകന് എണ്‍പതുകളുടെ ഹരം അന്ന് ആണിനും പെണ്ണിനും റഹ്മാന് മതിയായിരുന്നു.. സിനിമയില്‍ വെട്ടിത്തിളങ്ങി നില്ക്കുമ്പോള് ഒറ്റ മുങ്ങല്‍.. ശേഷം ഇടയ്ക്കിടെ വന്നും പോയികൊണ്ടുമിരുന്ന റഹ്മാന് മലയാളികള്‍ക്കെന്നും സ്വന്തമാണ്.
സിനിമയ്ക്ക് പുറത്തും കുടുംബങ്ങള്‍ തമ്മില്‍ സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടന്മാരാണ് ജയറാമും റഹ്മാനും. രണ്ടുപേരുടെയും കുടുംബങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. റഹ്മാന്റെ കുടുംബത്തിലെ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍വതിയുടെയും കാളിദാസിന്റെയും മാളവികയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റഹ്മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവരെയും ചിത്രങ്ങളില്‍ കാണാം ”സന്തോഷവും സങ്കടവും! എന്റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു. എന്റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹമംഗളാശംസകള്‍. ഒരുപാട് സ്നേഹം. അനുഗ്രഹിക്കപ്പെട്ടവരായിരിക്കൂ,” എന്നാണ് റഹ്മാന് കുറിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന്റെ വിവാഹം, അല്‍താഫ് നവാബാണ് റുഷ്ദയെ വിവാഹം ചെയ്തിരിക്കുന്നത്. രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ ഈ സൗഹൃദം എന്നും നിലനില്ക്കട്ടെ. FC