ചോറ് വാരിയുണ്ണാന്‍ ജഗതിക്ക് കഴിയില്ല-ഓണസദ്യ ഉരുട്ടികൊടുക്കുന്ന വീഡിയോ.
ദുരന്തങ്ങള്‍ ദിനംപ്രതി നടക്കുന്നു.എത്രയോ പേര് ഈ ലോകത്ത് നിന്ന് ഇല്ലാതാകുന്നു.അതിലേറെ പേര് മറ്റുള്ളവരുടെ കാരുണ്യത്താല്‍ ജീവിക്കുന്നു.ഇത്തരത്തില്‍ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം ലക്ഷക്കണക്കിനാണ്.അവരെയെല്ലാം നമ്മളറിയില്ലെങ്കിലും ഇതേ ഗതിയില്‍ കിടക്കുന്ന ഒരാളെ നമ്മളെല്ലാവരും അറിയും.അദ്ദേഹത്തിന്റെ പേര് ജഗതി ശ്രീ കുമാര്‍.സ്നേഹം കൂടുതലുള്ളവര്‍ അമ്പിളിചേട്ടനെന്ന് വിളിക്കും.
ഷൂട്ടിങ്ങ് തിരക്കുമായുള്ള യാത്രയില്‍ കോഴിക്കോട്
യൂണിവേഴ്സിറ്റിക്കടുത്ത് ഡിവൈഡറിലിടിച്ച് താരം
സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തകരുകയും ജഗതി
ശ്രീകുമാര്‍ എന്ന മലയാള സിനിമയുടെ മണിമുത്ത്
മരണാസന്നനാവുകയുമായിരുന്നു.നീണ്ട നാളത്തെ
ചികിത്സക്ക് ശേഷം മരണത്തില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും താരത്തിന് ചക്രക്കസേരയില്‍ ഇരിക്കേണ്ട
അവസ്ഥയായി.
എന്നാല്‍ കാലം ചെല്ലും തോറും നല്ല മാറ്റമുണ്ട്.ഡോക്ടര്‍ ഈയടുത്ത് പറഞ്ഞിരിക്കുന്നത് ഉടന്‍ മടങ്ങിയെത്തുമെന്നാണ്.അതിനുള്ള പ്രാര്‍ത്ഥനയിലാണ് കുടുംബവും ആരാധകരും.
ഓണമാഘോഷിക്കുന്നതിന്റെ ഭാഗമായി കുടുംബത്തില്‍ നടന്ന ഓണസദ്യയില്‍ ഭാര്യ ശോഭ ഇലയില്‍ വിളമ്പിവെച്ച വിഭവസമൃദമായ സദ്യ ഉരുട്ടി ജഗതിച്ചേട്ടന്റെ വായില്‍ വെച്ചുകൊടുക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.എന്തായാലും രുചി ആസ്വദിച്ചു വളരെ സന്തോഷത്തോടെയാണ് ജഗതി ശ്രീകുമാര്‍ സദ്യ കഴിക്കുന്നത്.ഈ വൂഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് സംവിധായകന് വിനോദ് ഗുരുവായൂരാണ്.
വേഗം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.