വീണ്ടും ഒരു യുവ നടന് കൂടി ആത്മഹത്യ ചെയ്തു. സിനിമാലോകം പേടിച്ച് വിറയ്ക്കുന്നു.
കാരണം മാത്രം മനസ്സിലാകുന്നില്ല.മരണം ഇങ്ങിനെ
മുറതെറ്റാതെ നടക്കുന്നുണ്ട്.കൊറോണ ഒരു ഭാഗത്ത്
നിന്ന് കൂട്ടത്തോടെ കൊന്ന് കൊണ്ട് പോകുമ്പോള്‍
മറ്റൊരു ഭാഗത്ത് കിട്ടിയ ജീവന് ഒരു വിലയുമില്ലാതെ
ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നു.ഈ വര്‍ഷമാണ്
ഏറ്റവും കൂടുതല്‍ താരങ്ങള്‍ ജീവനൊടുക്കിയത്.
ബോളിവുഡില്‍ നിന്ന് സുശാന്ത് സിങ് രജ്പുത്,കന്നട
നടന് സുശീല്‍ അങ്ങിനെ, ഒത്തിരി നടിമാരും നടന്മാരും ജീവിതം അവസാനിപ്പിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഒരു വേദനിപ്പിക്കുന്ന വാര്‍ത്ത കൂടി വരുന്നു.അത് അയല്‍ രാജ്യമായ ജപ്പാനില്‍ നിന്നാണ്.
ജപ്പാനിലെ യുവ താരമാണ് തന്റെ ജീവിതം എന്നെന്നേക്കുമായി ഒരു മുഴം കയറില്‍ കെട്ടി ഇല്ലാതാക്കിയത്.
ഹറുമ മിയുറ എന്ന ജനപ്രിയ നായകന് വെറും 30 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.ടോക്കിയോയിലെ
വീടിനുള്ളിലാണ് താരം തൂങ്ങി മരിച്ചത്.ശനിയാഴ്ച
ഉച്ചക്ക് ഒരു മണിക്കാണ് താരത്തെ അന്വേഷിച്ചെത്തിയവര്‍ തൂങ്ങി നില്ക്കുന്ന രീതിയില്‍ ഹറുമയെ കണ്ടെത്തിയത്.രക്ഷിക്കാനുള്ള സമയമൊന്നും കിട്ടിയില്ല.മരണം നേരത്തെ സംഭവിച്ചിരുന്നു.
ഏഴാം വയസ്സില്‍ ബാലതാരമായെത്തിയ ഹറുമമിയുറ
കൊയിസൊറ എന്ന ചിത്രം 2007ല്‍ ഇറങ്ങിയതോടെ
ജനപ്രിയനായി.2010ലെ കിമി നിടോഡോകെയും ഹിറ്റായി.ലൊക്കേഷനിലെത്താന്‍ വൈകിയതിനാല്‍
അന്വേഷിച്ചെത്തിയവരാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.