ഇനി രണ്ടാം വിവാഹം.. നടന് ഷൈന്‍ ടോം തനൂജ വിവാഹനിശ്ചയം കഴിഞ്ഞു.. മനോഹരമായ മംഗളമുഹൂര്ത്ത ചിത്രങ്ങള്‍…
എല്ലാ കാര്യത്തിലും വെപ്രാളം, തന്റെ ശരികള്‍ ആര്‍ക്കുമുന്നിലും മറവില്ലാതെ പറയും, പ്രശസ്തിയും, കുപ്രശസ്തിയും ധാരാളമുള്ള വിശേഷണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഷൈന്‍ ടോം ചാക്കോ ഇതാ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയേയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്. ഈ വര്‍ഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. FC