യുവ നടിയുടെ മരണം വിശ്വസിക്കാനാകാതെ ആരാധകര്‍-തകര്‍ന്ന് താരങ്ങള്‍.
എന്താണിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയില്ല.ഭാഷക്കതീതമായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പല തരത്തില്‍ കലയുമായി ബന്ധപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങുന്നു.ഈ പുതിയ വര്‍ഷത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.38ാം വയസ്സില്‍ എത്തിയ ജെസീക്ക കാംപെല്‍ എന്ന അമേരിക്കന്‍ നടിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.
അമേരിക്കന്‍ യുവ നടിയായ ജസീക്ക 1992ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചില്‍ഡ്രന്‍’എന്ന ടിവി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറുന്നത്.മാത്യു ബ്രോ ഡെറിക് റീസെവിതെര്സ്പൂണ് തുടങ്ങിയവര്‍ക്കൊപ്പം ഇലക്ഷന് എന്ന കോമഡി സ്റ്റയറിന്റെ ഭാഗമായതോടെ ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടം നിറഞ്ഞ താരമായി.
2000ത്തില്‍ ഇറങ്ങിയ ഫ്രീക്ക്സ് ആന്റ് ഗിക്ക്സ് എന്ന സീരിസിലെ
വേഷം അവരെ ഉന്നതങ്ങളിലേക്കെത്തിച്ചു.ഡാഡ്സ് ഡേ,ജങ്ക്,ദി
സേഫ്റ്റി .ഒബ്ജക്റ്റ് എന്നിവയാണ് ജസീക്കയുടെ മറ്റ് ഹിറ്റ് ചാര്‍ട്ടില്‍
ഇടം നേടിയ ചിത്രങ്ങള്‍.അഭിനയത്തില്‍ നിന്ന് അവധിയെടുത്ത
ജസീക്ക നാച്ചുറോപതിക് ഫിസിഷ്യനായി ജോലിയില്‍ പ്രവേശിച്ചു.
പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല ഈ ജോലി
തികച്ചും സേവനം തന്നെയായിരുന്നു ലക്ഷ്യം.
എന്നാല്‍ ഈ സേവന പാതയില്‍ നിന്ന് തന്നെ അവര്‍ക്ക് മരണം
വരിക്കേണ്ടി വന്നത് കൂടുതല്‍ ദു:ഖത്തിന് കാരണമായി.തന്റെ ഉടമസ്ഥതയിലുള്ള നാച്ച്വുറല്‍ പതിക് ഫിസിഷ്യന്‍ സെന്ററില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ജസീക്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡിസംബര്‍ 29ന് മരണം നടന്നെന്നാണ് കുടുംബം ഇപ്പോള്‍
നടത്തിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.ജെസീക്കക്ക് പത്ത് വയസ്സുള്ള ഒരു മകനുണ്ട്.ഭര്‍ത്താവ് ഡാനിയല്‍ പാപ്കിന്.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.