കുഞ്ഞാലി മരക്കാര്‍ സംവിധായകന്റെ മരണം കനത്ത നഷ്ടം-കലാരംഗത്ത് നിന്ന് അടര്‍ന്ന് വീഴുന്നു.
പതിറ്റാണ്ടുകളോളം കലാരംഗത്ത് നിറഞ്ഞു നിന്ന ദീര്‍ഘ വീക്ഷണ
മുള്ള എളിയ കലാകാരനായിരുന്നു K.P.കുഞ്ഞിരാമന് 87ാം വയസ്സിന്റെ പൂര്‍ണ്ണതയിലെത്തിയതിന് ശേഷം അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ഒരുക്കിയ രംഗപടങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.മികച്ച ചിത്രകാരന് ,ശില്പി.നാടക കലാകാരന് എല്ലാം തികഞ്ഞ കുഞ്ഞിരാമന് വിരാചിച്ച മേഖലകള്‍ ഇതെല്ലാമായിരുന്നു.സംവിധാനം,ചമയം,രംഗപടം,ഗാനാലാപനം.കൂടാതെ അദ്ദേഹത്തിന്റെ രചനയില്‍ പിറന്ന നാടകങ്ങളാണ് ഒഞ്ചിയത്തിന്റെ കഥ,രക്ത സാക്ഷി,ഗര്‍ജ്ജനം,കുഞ്ഞാലി മരക്കാര്‍,ബ്രഹ്മ രക്ഷസ്സ് ഇതിനൊപ്പം നമ്മളൊന്ന് എന്ന തെരുവ് നാടകം കുഞ്ഞിരാമന്റെ രചനയില്‍ പിറന്നതായിരുന്നു. തിരഞ്ഞെടുത്ത നാടകങ്ങള്‍ എന്ന പുസ്തകവും വരും തലമുറക്കായി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.k.p.k.എന്നറിയപ്പെടുന്ന K.P.കുഞ്ഞിരാമന് കോഴിക്കോട് ഒഞ്ചിയം സ്വദേശിയാണ്.
ഭാര്യ രമാവതി മക്കള്‍ ശശികുമാര്‍, പ്രഭുകുമാര്‍,പ്രദീപ് കുമാര്‍,പ്രശാന്തിനി.കലാകുടുംബത്തില്‍ നിന്ന് വിടവാങ്ങിയ K.P.K ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കൊണ്ട് ….
ഫിലീം കോര്‍ട്ട്.