കെപിഎസി ലളിതയുടെയും കോട്ടയം പ്രദീപിന്റെയും അവസാന സിനിമ.. രണ്ടുപേരും നമ്മുടെ നഷ്ടങ്ങള്‍ ………
ആദ്യം കോട്ടയം പ്രദീപ്, ആ വര്‍ത്തയുടെ നടുക്കം മാറും മുന്‍പേ കെ പി എ സി ലളിതയുടെ മരണം കൂടി ശരിക്കും തളര്‍ന്നു പോയത് സിനിമയും സിനിമാക്കാരും മാത്രമല്ല ആരാധകര്‍ കൂടിയാണ്. കെപിഎസി ലളിത അവസാനമായി അഭിനയിച്ച തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് നടനും സംവിധായകനുമായ ആര് ജെ ബാലാജി. ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലല്ലോ എന്ന സങ്കടം വാക്കുകളില്‍ പകര്‍ത്തിവെച്ചു കൊണ്ടാണ് താരം ആരാധകര്‍ക്കായി വീഡിയോ സമര്‍പ്പിച്ചത്.
സെറ്റില്‍ ബാലാജിക്കൊപ്പം കൈ പിടിച്ചു ഡാന്‍സ് ചെയ്യുന്ന കെപിഎസി ലളിതയെ വീഡിയോയില്‍ കാണാം ബാലാജിയുടെ വാക്കുകള്‍: ‘ഇന്ത്യയിലെ അതിഗംഭീര അഭിനേതാക്കളില്‍ ഒരാള്‍ ഇനിയില്ല. നിങ്ങളെ നേരില്‍ അറിയാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞത് അനുഗ്രഹമായും ആദരവായും കാണുന്നു. അതു നിങ്ങളുടെ അവസാനത്തെ തമിഴ് പടം ആയിരിക്കുമെന്ന് അറിഞ്ഞില്ല! എല്ലായ്പ്പോഴും കരുണയും കരുതലും എന്തും പങ്കുവയ്ക്കാനുള്ള മനസ്സും നിങ്ങള്ണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ ഓര്‍മ്മകളില്‍ സൂക്ഷിച്ചു വയ്ക്കും.’ ബോളിവുഡ് ചിത്രം ‘ബദായി ഹോ’യുടെ തമിഴ് പതിപ്പാണ് ആര്.ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്നത്.
ഉര്‍വശി, സത്യരാജ്, കല്പന രവികുമാര്‍, കോട്ടയം പ്രദീപ് എന്നിവര്‍ക്കൊപ്പം കെപിഎസി ലളിതയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെറ്റില്‍ ഇവര്‍ ഒരുമിച്ചു നില്ക്കുന്ന ഫോട്ടോ നടന് കല്പന രവികുമാര്‍ പങ്കുവച്ചിരുന്നു. അടുത്തിടെ അന്തരിച്ച കോട്ടയം പ്രദീപിനൊപ്പം കെപിഎസി ലളിതയുടെയും അവസാന തമിഴ് സിനിമ ആവുകയാണ് റിലീസ് ചെയ്യാനിരിക്കുന്ന ഈ ആര്‍ജെ ബാലാജി ചിത്രം, രണ്ടു താരങ്ങള്‍ക്കും ആദരാഞ്ജലികള്‍ FC