കാജല്‍ അഗര്‍വാളിന്റെ മകന്റെ ഫോട്ടോ ആരാധകരെ കാണിച്ചു നടി, മനസുനിറഞ്ഞെന്ന് കണ്ടവര്‍……
നല്ല അഭിനയം അതും പേരെടുത്ത താരങ്ങളുടെ നായികയായി, ഇന്ത്യ മുഴുവന്‍ അല്ല ലോകത്തിന്റെ പല ഭാഗത്തും ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍, കൊറോണ പിരീഡിലായിരുന്നു താരസുന്ദരിയുടെ വിവാഹം, വമ്പന്‍ വ്യവസായിയും ചിരകാല സുഹൃത്തുമാണ് കാജലിനെ വിവാഹം കഴിച്ചത് അവര്‍ക്കൊരു മകന് പിറന്നു, മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍.
‘നീല്‍ കിച്ലു-എന്റെ ജീവിതത്തിലെ സ്നേഹവും എന്റെ ഹൃദയത്തുടിപ്പും’-മകനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി കാജല്‍ കുറിച്ചു. കാജലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റുകളുമായി റാഷി ഖന്ന, കീര്‍ത്തി സുരേഷ് തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തി. ഏപ്രില്‍ 19-നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്. ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവിന് 2020 ഒക്ടോബര്‍ 30-നാണ് കാജല്‍ ജീവിതപങ്കാളിയാക്കിയത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്നു താരം.
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഹേയ് സിനാമിക, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് കാജലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. എന്തായാലും ആരാധകര്‍ ഹാപ്പിയാണ് കുഞ്ഞുവാവയെ കണ്ടതില്‍. FC