ചെട്ടികുളങ്ങര ദേവിക്കുമുന്നില്‍ തൊഴുത് നമിച്ച് നയന്‍താരയും വിഘ്നേഷും, ഭക്തര്‍ക്ക് രണ്ട് ദര്‍ശനം……..
![](https://filmcourtonline.com/wp-content/uploads/2022/06/nayanvig-at-temple.jpg)
ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി നവദമ്പതികള്‍ വഴിപാടുകളും പൂജകളുമായി മുന്നേറുകയാണ്, വിവാഹം കഴിഞ്ഞതിന് പിറ്റേ ദിവസം തിരുപ്പതി ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലെത്തിയ നയന്‍താരയും വിഘ്നേഷും ചെട്ടികുളങ്ങര ദേവിയെ ദര്‍ശിക്കാനെത്തിയത് വാര്‍ത്തയായി ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് രണ്ട് ദര്‍ശനം ലഭിച്ച സന്തോഷത്തിലാണ് മനം നിറയെ ചെട്ടികുളങ്ങര ദേവിയെ ദര്‍ശിച്ചു തൊഴുതിറങ്ങിയപ്പോള്‍ തങ്ങള്‍ ആരാധിക്കുന്ന നടി നയന്‍താര ഭര്‍ത്താവിനൊപ്പം അമ്മക്കരുകില്‍.. നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ക്ഷേത്രത്തില്‍ ചാന്താട്ടം ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി വിഷ്ണുനമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്കി. ദര്‍ശനത്തിനുശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്വെന്ഷന് ഓഫീസിലെത്തിയ ഇരുവര്‍ക്കും കണ്വെന്ഷന് പ്രസിഡന്റ് എം.കെ. രാജീവും സെക്രട്ടറി എം. മനോജ്കുമാറും ഉപഹാരം നല്കി. ക്ഷേത്രത്തിലെ അന്നദാനത്തിലും പങ്കെടുത്താണ് ഇരുവരും മടങ്ങിയത്. ഇനിയും ചെട്ടികുളങ്ങര ഭഗവതിയുടെ സന്നിധിയിലെത്തുമെന്നു നയന്‍താര പറഞ്ഞു. അമ്മയുടെ അനുഗ്രഹം രണ്ടുപേര്‍ക്കും ജീവിതാവസാനം വരെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു FC