ഞാന്‍ പ്രസവിച്ചത് തന്നെയാ ഇരട്ടക്കുട്ടികളെ അല്ലാതെ വാടക ഗര്‍ഭപാത്രമല്ല… നടി ചിന്മയി.. നയന്‍താരക്ക്…….
ഗായിക ചിന്മയിക്കു ഇരട്ടക്കുട്ടികള്‍ പിറന്നപ്പോള്‍ അവരെ അടുത്തറിയുന്നവര്‍ പോലും പറഞ്ഞു സറഗസിയാണെന്ന് അതായത് വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടാക്കിയതാണെന്ന്..
ആ വിവാദങ്ങള്‍ ഇവിടെ തീരുകയാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതും, ഗര്‍ഭാവസ്ഥയില്‍ താരം നില്‍ക്കുന്നതിന്റെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു അനുഭവം പറയുകയാണ് ചിന്മയി, ഗായിക ചിന്മയി ശ്രീപദ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ചു മുലയൂട്ടുന്ന ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണിതെന്ന അടിക്കുറിപ്പോടെയാണ് ചിന്മയി മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
ഗര്‍ഭകാലത്തെ ചിത്രവും ചിന്മയി പങ്കുവച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്തു പകര്‍ത്തിയ ഒരേയൊരു ചിത്രമാണിത്. നിറവയറിലുള്ള ചിന്മയിയുടെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മക്കള്‍ക്കു താരാട്ട് പാടിക്കൊടുക്കുന്നതിന്റെ മനോഹര വീഡിയോയും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജൂണിലാണ് ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. ഒരു മകനും മകളുമാണ് പിറന്നത്. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്കു പേര് നല്‍കിയിരിക്കുന്നത്.
2014ല്‍ ആയിരുന്നു ചിന്മയിയുടെയും നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുലിന്റെയും വിവാഹം. ഗര്‍ഭകാല ചിത്രങ്ങളൊന്നും പങ്കുവയ്ക്കാത്തതിനാലും ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്താത്തതിനാലും ചിന്മയി വാടക ഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന് പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് ഗര്‍ഭിണിയായ കാര്യം പരസ്യപ്പെടുത്താതിരുന്നതെന്ന് പിന്നീട് ചിന്മയി തന്നെ വെളിപ്പെടുത്തി. മക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കില്ലെന്ന് ഗായിക നേരത്തേ പറഞ്ഞിട്ടുണ്ട്. FC