മണി മരിച്ചതോടെ ഞങ്ങള്‍ ഏഴാം കൂലികള്‍, മകള്‍ പഠിക്കുന്നത് വാടക കിട്ടുന്നത് കൊണ്ട് ;സഹോദരന്
കുടിലില്‍ നിന്ന് കൊട്ടാരത്തിലെത്തിയ കലാഭവന്‍ മണിയെന്ന അനശ്വനര പ്രതിഭ കണ്‍വെട്ടത്തുനിന്ന് ഇല്ലാതായിട്ട് അഞ്ച് വര്‍ഷം.അഞ്ചാം വര്‍ഷത്തില്‍ ബലി ദര്‍പ്പണവും സ്മരാണഞ്ജലിയും ,നേര്‍ച്ച കൊടുക്കലും കഴിഞ്ഞ് മണിയുടെ സഹോദരന് രാമകൃഷ്ണന് ഹൃദയ വേദന തുടിക്കുന്ന ഒരു കുറിപ്പിട്ടു.
മണി ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങള്‍ ഇപ്പോഴും കരകയറിയിട്ടില്ല.ചേട്ടന് പോയതോടെ ഞങ്ങള്‍ വീണ്ടും ഏഴാം കൂലികളായി.സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലായിരുന്നു.മകള്‍ ലക്ഷ്മിയെ ഒരു ഡോക്ടര്‍ ആക്കണമെന്നും, ആളുകളെ ചികിത്സിക്കണമെന്നുമെല്ലാം മണി ചേട്ടന്റെ ആഗ്രഹങ്ങള്‍ ആയിരുന്നു.എല്ലാവര്ക്കും സൗജന്യ ചികിത്സ നല്‍കണമെന്നും,അതിനുള്ള കഠിന ശ്രമത്തിലാണിപ്പോഴും.
ചേട്ടന് വാങ്ങയിട്ടിരിക്കുന്ന വീടുകളുടെ വാടകയില്‍ നിന്നാണ് ചേട്ടത്തിയും മകളും ജീവിക്കുന്നത്.കേരളത്തിന് പല കേന്ദ്രങ്ങളിലും അനുസ്മരണങ്ങള്‍ അരങ്ങേറി.എന്നാല്‍ മണിയുടെ കുടുംബവും വീടും ശോകത്താല്‍ ആ ഇരുട്ടില്‍ തന്നെ ജീവിക്കുകയാണിപ്പോഴും.