ഇത് പ്രണയമോ… വിവാഹത്തില്‍ കലാശിക്കുമോ.. കാളിദാസ് ജയറാമിനെ വിടാതെ തരിണി.. കുടുംബത്തിന്റെ….
കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ട് ഈ സൗഹൃദത്തിന്, കാളിദാസ് ജയറാം പങ്കുവെച്ച ചിത്രം. മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്.
ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.കാളിദാസ് പങ്കുവെച്ച ക്യൂട്ട് ചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്ല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട് കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. ‘ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്’ എന്ന കുറിപ്പോടെ തരിണിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ കാളിദാസിന്റെ അടുത്തസുഹൃത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമും പാര്‍വതിയും പറയുന്നത് വരെ കാത്തിരിക്കാം കല്ല്യാണത്തിന്. FC