നടി കല്പനയെ നമ്മുക്ക് നഷ്ട്ടപെട്ടു മകളിതാ അഭിനയിക്കാന്‍ എത്തിയിരിക്കുന്നു ഉര്‍വ്വശിക്കൊപ്പം…
ആ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മലയാളികള്‍ എല്ലാവരും കരഞ്ഞു.. അഭിനയിക്കാന്‍ ഹൈദരാബാദില്‍ പോയ നടി കല്പന ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നതായാണ് വാര്‍ത്തവന്നത് വിശ്വസിക്കാനെ കഴിഞ്ഞില്ല അന്നും ഇന്നും അതിന്റെ കാരണവും ആര്‍ക്കും അറിയില്ല..
കല്പനക്ക് ഒരേ ഒരു മകള്‍ ശ്രീമയി ആ മകളിതാ അഭിനയരംഗത്തേക്ക് വന്നിരിക്കുന്നു, അകാലത്തില്‍ വിടപറഞ്ഞ കല്പയുടെ മകള്‍ ശ്രീമയി സിനിമയില്‍ നായികയാകുന്നു. നടനായ ജയന് ചേര്‍ത്തല ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന സിനിമയിലൂടെയാണ് അമ്മയും അമ്മയുടെ സഹോദരിമാരും അരങ്ങുവാണ മലയാള സിനിമയിലെ നായികാ പദവിയിലേക്കാണ് ഈ ഇളമുറക്കാരി എത്തുന്നത്.
ജയന് ചേര്‍ത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണവും സ്വിച്ച് ഓണ്‍ കര്‍മ്മവും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് പത്തനംതിട്ടയില്‍ നടന്നു. ഈ ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകയായ സ്മൃതി എന്ന കഥാപാത്രത്തെയാണ് കല്പനയുടെ മകള്ശ്രീമയി അവതരിപ്പിക്കുന്നത്.. അമ്മയേക്കാള്‍ ഉയരത്തിലെത്താന്‍ മകള്‍ക്കും കഴിയട്ടെ. FC