പ്രണവ് തയ്യാറെടുപ്പുകളില്ലാതെ യാത്ര പോകുന്നവന്.. ഞാന്‍ വിവാഹം കഴിക്കുക ഇവരെപ്പോലൊരാളെ കല്ല്യാണി…
എല്ലാവര്ക്കും സ്വപ്നങ്ങളുണ്ട് ഹൃദയത്തില്‍ ഒന്നിച്ചഭിനയിച്ചത് കൊണ്ട് അതുപോലൊരു ജീവിതം കിട്ടുമോ ആര്‍ക്കെങ്കിലും ഇല്ല എല്ലാത്തിനും യോഗ ഭാഗ്യമുണ്ട് കല്യാണി പ്രിയദര്ശന് കൊടുത്ത അഭിമിഖ്യത്തില്‍ പറയുന്നത്.
തനിക്ക് വിവാഹം കഴിക്കാന്‍ വേണ്ടത് ഇങ്ങനെയുള്ള ഒരാളെയാണെന്നാണ്.. എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാല്‍ എന്റെ സഹോദരന്റെ ഒപ്പമുള്ളതിനേക്കാള്‍ അപ്പുവുമൊത്താകും ചിത്രങ്ങള്‍ കൂടുതല്‍.
പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന് എന്നാണ് കാരണം അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന് എന്നൊക്കെ പറയാന്‍ മടിയായിരുന്നു. പ്രണവ് ഒരു തയ്യാറെടുപ്പുമില്ലാതെ യാത്ര പോകുന്ന ആളാണ്. ഏറെ തയ്യാറെടുപ്പും പ്ലാനിങ്ങുമുണ്ടെങ്കിലേ എനിക്ക് യാത്ര പോകാന്‍ കഴിയൂ.
അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന് ലഭിച്ചു. അനിയന് ചന്തുവിന്റെ വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കല്പം പറയാം. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്ളാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി…” എന്നാണ് കല്യാണിയുടെ തീരുമാനം. FC