പ്രണവിന് ജന്മദിനം നേരാതെ കല്ല്യാണി പ്രിയദര്ശന് മാറി നില്ക്കുന്നു.അതിന് പിന്നില്‍.
ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ് മോഹന്‍ലാലും പ്രിയ
ദര്‍ശനും.അപ്പോള്‍ അവരുടെ കുട്ടികളുടെ കാര്യം പറയണ്ടല്ലൊ.
അതെ ഒരുമിച്ച് തന്നെയാണ് കളിച്ചതും വളര്‍ന്നതുമെല്ലാം ലാലിന്റെയും പ്രിയന്റെയും മക്കള്‍.കല്ല്യാണി
സിനിമയില്‍ നായികയായി പ്രണവ് നായകനും.രണ്ട്
പേര്‍ക്കും ഭ്രമമൊന്നുമില്ല.എല്ലാത്തിലും കയറി അഭിനയിച്ചു പേരെടുക്കണമെന്ന ആഗ്രഹങ്ങളൊന്നും ഇരുവര്‍ക്കുമില്ല.
എന്നാല്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന
വാര്‍ത്തകള്‍ ഇത്തരത്തിലാണ്.പ്രണവ് കല്ല്യാണിയെ
വിവാഹം കഴിക്കും.എന്തായാലും ഇതിലെത്ര സത്യമുണ്ടെന്നറിയില്ല.പക്ഷെ ഈ വാര്‍ത്തക്കാധാരം കഴിഞ്ഞ
ദിവസം 30-ാം ജന്മദിനം ആഘോഷിച്ച പ്രണവിന് ഒരാശംസകള്‍ നേരാന്‍ കല്ല്യാണിക്ക് കഴിഞ്ഞിരുന്നില്ല.
അതെന്തേ എന്ന് എല്ലാവരും ചോദിച്ചപ്പോള്‍ കല്ല്യാണി ചെറുപ്രായത്തില്‍ പ്രണവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ഇങ്ങിനെ കുറിച്ചു.
എനിക്കറിയാം നീ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന്.അത്കൊണ്ട് ഇത് കാണാനും സാധ്യതയില്ല.എന്ത്കൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത്
എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവര്‍ അറിയാനാണിത്.ഞാന്‍ നിനക്ക് ആശംസകള്‍ നേര്ന്നിട്ടുണ്ടെന്നറിയിക്കാനാണിത്.ഈ ചിത്രത്തിലുള്ളതിനേക്കാള്‍ വളര്‍ന്നു നീ .നീ വളരെ കൂളാണ്.നമ്മള് അറിവുള്ളവരായിരുന്നെന്നും കല്ല്യാണി കുറിക്കുന്നു.
ഫിലീം കോര്‍ട്ട്.