ആ പീഡനക്കേസ്.. നടന് വിജയ് ബാബു ഇന്ന് കീഴടങ്ങും ??? ജ്യാമ്യമില്ലെങ്കില് ജയില്‍……
അവസരം കൊടുത്തു, ഇനിയും അവസരം ഉണ്ടെന്ന് പറഞ്ഞു എന്നിട്ട് ആ അവസരം മുതലാക്കി എന്നാണ് നടിക്കൊടുത്ത പരാതി, മോഹിപ്പിച്ചു പീഡിപ്പിച്ചു എന്ന പരാതിവന്നതോടെ ആകാശ പാതയിലൂടെ നടന് വിജയ് ബാബു നാടുകടന്നു അദ്ദേഹത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാനുള്ള അവസാന ദിവസം ഇന്നാണ് കൊടുത്തത.
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സമയം ഇന്ന് അവസാനിക്കും. കൊച്ചി സിറ്റി പോലീസിനോട് നേരിട്ട് ഹാജരാകാന്‍ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. കഴിഞ്ഞ മാസം 22-നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസിന് ഒരു മാസം തികയുമ്പോഴും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി എവിടെയാണെന്നതില്‍ പോലീസിന് വ്യക്തമായ അറിവില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ മാത്രമേ വിജയ് ബാബു ഹാജരാവുകയുള്ളൂ എന്നാണ് സൂചന. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. വിജയ് ബാബു യു.എ.ഇയില്‍ ആണെന്ന് പോലീസിന് ആദ്യം വിവരം ലഭിച്ചിരുന്നു. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്ത പടിയായ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ അവിടത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാല്‍ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പരാതിക്കാരിയെ സുഹൃത്തുക്കള്‍ വഴി പ്രതി രഹസ്യമായി ശ്രമിച്ചതായും ആരോപണമുണ്ട്. ഇരയും വേട്ടക്കാരനും മലയാളികള്‍ക്ക് സ്വന്തം നീതി നടക്കട്ടെ. FC