സിനിമക്ക് രമേശിനെയും നഷ്ടപ്പെട്ടു,മരണം കൊണ്ട് പോയത് നല്ല സിനിമാക്കാരനെ
കഴിഞ്ഞ ദിവസമാണ് ഈ മരണം സംഭവിച്ചത്.സംവിധായകന്, ഛായഗ്രഹകന്‍ എന്നി നിലകളില്‍ പ്രശസ്തനായ വട്ടിയൂര്‍ക്കാവ് പ്ലാവോട്് സ്വരത്തില്‍ കെ രമേശ് കുമാര്‍ ആണ് 66ാം വയസില്‍ ചില അസുഖങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.നിരവധി സിനിമകളില്‍ പ്രശസ്തര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രമേശ് സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്ട ദാനം.രമേശിന്റെ ഭാര്യ അറിയപ്പെടുന്ന ഡബിങ് ആര്‍ട്ടിസ്റ്റും, ഫെമിനിസ്റ്റുമായ ഭാഗ്യ ലക്ഷ്മി.
1985 ല്‍ വിവാഹിതരായ ഇരുവരും 2014ല്‍ വേര്‍പിരിഞ്ഞു.ഭാഗ്യ ലക്ഷ്മി രമേശ് ദമ്പതികള്‍ക്ക് രണ്ട് ആണ് മക്കള്‍ ആണ്.സച്ചിനും നിതിനും.പൂര്‍ണ്ണമായും സിനിമാക്കാരനായ രമേശ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ മുന്‍ ക്യാമറ മാന്‍ കൂടിയാണ്.ഒപ്പം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മേനേജറുടെ അധിക ചുമതലയും വഹിച്ചു.
പരേതനായ ക്യാപറ്റന് എസ് കെ നായരുടെ മകനായ രമേശ് ചെറുപ്പം മുതലെ കലയുടെ പിന്നാലെയായിരുന്നു.സര്‍ക്കാര്‍ ജോലി കിട്ടുമായിരുന്നു എന്നിട്ടു കൂടി അതിന് ശ്രമിക്കാതെ സിനിമക്ക് പിന്നാലെ കൂടി.സിനിമയുടെ പിന്നണിയിലായിരുന്നു എന്നും.പിന്നണിയില്‍ നിന്നുള്ള ഭാഗ്യ ലക്ഷ്മിയെ വിവാഹവും കഴിച്ചു.എന്നാല്‍ അവസാനത്തെ നാളുകള്‍ വേദനയുടേയും കരുതലിന് ആരും ഇല്ലാത്തതിന്റേയും സങ്കടം പേറിയാണ് കടന്നു പോയത്.ഇനിയില്ല രമേശ്.സ്വര്‍ഗ്ഗം പുല്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.