നടന് രവി പ്രസാദ് മരിച്ചു.. രക്തസമ്മര്‍ദ്ദം കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു…..
പ്രഷര്‍ കൂടുതലായിരുന്നു പക്ഷെ മരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, മരുന്നും, വ്യായാമവും ഉണ്ടായിരുന്നു പക്ഷെ വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ… സംഭവിക്കാനുള്ളത് സംഭവിച്ചു കന്നട തിയേറ്റര്‍ ആര്‍ട്ടിസ്റ്റും നടനുമായ രവി പ്രസാദ് അന്തരിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. നാടക എഴുത്തുകാരനായ ഡോ. എച്ച്.എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയ ശേഷമാണ് അഭിനയരംഗത്ത് എത്തുന്നത്. മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്.
അതിന് ശേഷം ടെലിവിഷന്‍, സിനിമാരംഗത്ത് സജീവമായി. രവിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ പിതാവ് ഡോക്ടര്‍ മുദ്ദെ ഗൗഡയാണ് സ്ഥിരീകരിച്ചത്`. രവിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ജന്മനാടായ മാണ്ഡ്യയില്‍ പൊതുദര്‍ശനത്തിന് വെക്കും, സംസ്കാരം ഇന്ന് നടത്താനാണ് സാധ്യത. നിര്‍മ്മാതാവും നടിയുമായ ജയശ്രീ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മഗലു ജാനകി, വരലക്ഷ്മി, നമ്മേ യുവറാണി തുടങ്ങിയ സീരിയലുകളിലൂടെയാണ് രവി താരമായത്, രവിയുടെ മരണത്തില്‍ കന്നഡ ടെലിവിഷന്‍ അസോസിയേഷന് പ്രസിഡന്റ് ശിവകുമാറും അനുശോചനം രേഖപ്പെടുത്തി. ഒന്നിലധികം അവയവങ്ങളുടെ പരാജയത്തെ തുടര്‍ന്ന് ചികിത്സയോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടു.’
ഏറെ നാളായി അസുഖ ബാധിതനായിരുന്ന കെജിഎഫ് നടന് മോഹന്‍ ജുനേജ മെയ് മാസത്തില്‍ അന്തരിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ വതാര എന്ന സീരിയലിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 54 വയസ്സായിരുന്നു. ആദരാഞ്ജലികളോടെ FC