കരിക്കിലൂടെ കണ്ട നാടന്‍ പെണ്‍കുട്ടി നിലീന്‍ സാന്ദ്ര.. ഒന്നൊരുങ്ങിയപ്പോ.. കണ്ണുതള്ളിക്കും…
അതല്ല ഞാന്‍ ഇതാണ് ഞാന്‍ എന്നു പലരും പലവട്ടം പറഞ്ഞിട്ടുണ്ട്.. അതുപോലൊരു മാറ്റവുമായി ആരാധകരുടെ കണ്ണ് തള്ളിച്ചിരിക്കുകയാണ് കരിക്കെന്ന വെബ്സീരിസിലൂടെ ഹിറ്റായ നിലീന്‍ സാന്ദ്ര.. അവരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ശരിക്കും ഞെട്ടിക്കും, വെബ് സീരിസിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് സിനിമയില്‍ സജീവമായ നടി നിലീന്‍ സാന്ദ്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അനീഷ് ബാബുവാണ് ഫൊട്ടോഗ്രാഫര്‍. റിന്റു ആന്‍ തോമസ് മേക്കപ്പ്. എല്‍ 3 ഡിസൈന്‍ സ്റ്റുഡിയോയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീന്‍ സാന്ദ്ര പ്രേക്ഷകരുടെ ഇഷ്ടതാരമായത്. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു. 2018 എന്ന ചിത്രത്തില്‍ നരേന് അവതരിപ്പിച്ച മല്‍സ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലും നിലീന്‍ തിളങ്ങി.
അഭിനയം മാത്രമല്ല തിരക്കഥാ രംഗത്തും നിലീന്‍ തന്റെ കഴിവു തെളിയിച്ചിരുന്നു. റോക്ക് പേപ്പര്‍ സിസേഴ്സ്, സാമര്‍ത്ഥ്യശാസ്ത്രം എന്നീ വെബ് സീരീസുകള്‍ എഴുതിയത് നിലീന്‍ ആണ്. പുതിയ ചില തിരക്കഥകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ നിലീന്‍.FC