ബീന കണ്ണന് ഒരുക്കിയപ്പോള്‍ നടി നൂറിനും നടന് ഫാഹിമും ആയത് കണ്ടോ…
ചിലര്‍ തൊട്ടാലങ്ങനെയാ പൂവിരിയും പോലെ വിരിയും, സിനിമ താരങ്ങളായ നൂറിന് ഷെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. നൂറിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് ദക്ഷിണേന്ത്യയിലെ പ്രമുഖ കോട്യൂര്‍ ബ്രാന്‍ഡായ ബീന കണ്ണന് കോട്യൂര്‍ ആണ്.
നൂറിനു വേണ്ടി മാത്രം തയ്യാറാക്കിയ യുണീക് ഡിസൈന്‍ ആയിരിക്കണം, ഫ്ളോറല്‍ ഡിസൈനുകള്‍ക്ക് പ്രാധാന്യം നല്‍കണം, ഗ്ലിറ്ററിയും ലൈറ്റ് വെയ്റ്റും ആകണം, ലഹങ്കയില്‍ സാരീ ഡ്രേപ്പിംഗ് ഉണ്ടാകണം എന്നൊക്കെയായിരുന്നു നൂറിന്റെ ആഗ്രഹങ്ങള്‍. ബീന കണ്ണന് തന്റെ പുതിയ ഡിസൈന്‍ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയില്‍ ആയിരിക്കെയാണ് നൂറിന് എത്തിയത്. നിരവധി പൂക്കളുടെ രൂപഭംഗിയേയും നിറങ്ങളേയും കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഹാന്‍ഡ് മെയ്ഡായി ചെയ്ത എംബ്രോയ്ഡറി വര്‍ക്കുകള്‍ ഉള്‍പ്പെടെ വസ്ത്രത്തിന്റെ നിര്‍മ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ഫ്ളോറല്‍ ഡിസൈനുകളോടായിരുന്നു ഫാഹിമിനും താല്പര്യം. അതിനാല്‍ നൂറിന്റെ ലഹങ്കയില്‍ ചെയ്ത ഫ്ളോറല്‍ ഡിസൈനുകള്‍ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവന്നു. കൂടുതല്‍ ഗ്ലിറ്ററി ആകാതിരിക്കാനായി പൂക്കളില്‍ വെല്‍വറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വര്‍ക്കും ചെയ്തു. ജോദ്പൂരി പോളോ പാന്റില്‍ മെറ്റല്‍ സ്റ്റഡ്ഡുകള്‍ ഉപയോഗിച്ച് മ്യൂട്ട് ലുക്കില്‍ ആയിരുന്നു ഫാഹിം വിവാഹ പന്തലില്‍ എത്തിയത്. FC