സീരിയല്‍ നടന് ജിത്തുവിന്റെ കല്ല്യാണം സേവ് ദ് ഡേറ്റ് വൈറല്‍ മൊത്തം നടികളും പറഞ്ഞത്…..
വീണ്ടും വിവാഹത്തിന്റെ പൂക്കാലം ഓരോ നടന്മാരായി വിവാഹത്തിന് തയ്യാറായി മുന്നോട്ടുപോകുകയാണ്, സീരിയല്‍ താരം ജിത്തു വേണുഗോപാലും വിവാഹിതനാകുന്നു. കാവേരി എസ്.നായരാണ് വധു. നവംബംര്‍ 19ന് ആണ് വിവാഹം. സേവ് ദ് ഡേറ്റ് പങ്കുവച്ചാണ് ജിത്തു വിവാഹവിശേഷം ആരാധകരെ അറിയിച്ചത്. ”ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു. എന്റെ പ്രണയം. എന്റെ പങ്കാളി. എപ്പോഴും ഓര്‍മ്മിച്ചു കൊണ്ടിരിക്കാന് ആഗ്രഹിക്കുന്ന വ്യക്തിയെ ഞാന്‍ കണ്ടെത്തി. ജീവിതകാലം മുഴുവന്‍ ഒപ്പം ചെലവഴിക്കേണ്ട, ഏറ്റവും അനുയോജ്യമായ, എന്നെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാന്‍ കണ്ടെത്തി”- സേവ് ദ് ഡേറ്റിനൊപ്പം ജിത്തു കുറിച്ചു.
സിനിമാ സ്റ്റൈലില്‍ ഒരുക്കിയ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ് അര്‍ച്ചന സുശീലന്, അലീന പടിക്കല്‍, മീര വാസുദേവന്‍, അനൂപ്, ബീന ആന്റണി, അനൂപ് കൃഷ്ണന്, അമൃത നായര്‍ എന്നീ താരങ്ങള്‍ ജിത്തുവിന് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്. ഞങ്ങളും നേരുന്നു ആശംസകള്‍ FC