നടന് ശശികുമാര്‍ മരിച്ചു.. മലയാള സിനിമ, സീരിയല്‍ രംഗത്ത് കരുത്തനായ നടനെ നഷ്ടമായി…..
ദേവാസുരത്തില്‍ മോഹന്‍ ലാല്‍ ഭീഷണിപ്പെടുത്തിയ ആ പോലീസുകാരനെ ഒരിക്കലും ആരും മറക്കില്ല എന്നാല്‍ അദ്ദേഹം ഇനിയില്ലെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. നടന് കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കെ എസ് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം. പിന്നീട് ഇരുപതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ‘നാഗം’, ‘മിമിക്സ് പരേഡ്’, ‘കുഞ്ഞിക്കുരുവി’, ‘ചെങ്കോല്‍’, ‘ദേവാസുരം’, ‘കമ്പോളം’, ‘കുസൃതിക്കാറ്റ്’ ‘ആദ്യത്തെ കണ്മണി’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.
ശശികുമാറിന്റെ വിയോഗത്തെക്കുറിച്ച് നടി സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് പ്രണാമം സിനിമ സീരിയല്‍ നടനും ..പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന് അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആള് ..ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള് ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു. അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന് യാത്രയായി ..എന്ത് പറയാന്‍ ..ഒന്നുമില്ലപറയാന്‍ താരത്തിന് ആദരാഞ്ജലികള്‍ നേരുന്നു. FC