അഭിനയിക്കാന്‍ പലരും വിളിക്കുന്നു മടങ്ങിവരവിന്റെ പാതയില്‍.. നടി മൃദുല മനസിലുള്ളത് പറഞ്ഞു…
വിവാഹം.. കുടുംബം കുട്ടികള്‍ അതിന്റെ പൂര്‍ണതയിലെത്തി വീണ്ടും താന്‍ ചെയ്ത തൊഴിലിലേക്ക് മടക്കം.. നടി മൃദുല എല്ലാം കൃത്യമായാണ് ചെയ്തിരിക്കുന്നത്, താരം പറയുന്നത് ‘ഡെലിവറിക്ക് ശേഷം ഫീല്‍ഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതില്‍ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താന്‍ കഴിഞ്ഞത് അതിലും നല്ല കാര്യം. പഴയതില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും ചിലര്‍ക്ക് ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്’. മൃദുല പറഞ്ഞു.
ഹീറോയിന് ആയിട്ട് നില്ക്കുന്ന പോലത്തെ ഒരു ക്യാരക്ടര്‍ റോള്‍ തന്നാല്‍ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലര്‍ വിളിക്കാറുണ്ട്. ഞാന്‍ ചെയ്യില്ലെന്ന് പറയാറില്ലെന്നും മൃദുല പറഞ്ഞു. ഭാവിയില്‍ എനിക്ക് അത് ചെയ്യേണ്ടി വരുമെന്നും എന്നാല്‍ ഇപ്പോള്‍ തല്ക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ടെന്നും മൃദുല.. താരത്തിന്റെ മടങ്ങിവരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും. FC