നാട്ടു നാട്ടു ഗാനത്തിലൂടെ ഓസ്കര് നേടിയ കീരവാണി മലയാളികള്‍ക്കു താരമാകുന്നു മമ്മുട്ടിയിലൂടെ ചിത്രയിലൂടെ …..
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്കര് വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്.ആര്.ആര്. എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കര് പുരസ്കാരം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്കറില് ഇന്ത്യയും തിളക്കമാര്‍ന്ന സാന്നിധ്യമായി. 2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്കര് ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്. റഹ്മാന്, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്കിയത്. മികച്ച ഗാനം, ഒറിജിനല്‍ സ്കോര്‍, സൗണ്ട് മിക്സിങ് എന്നിവയ്ക്കായിരുന്നു പുരസ്കാരം.
മികച്ച ഗാനത്തിനുള്ള പുരസ്കാരം റഹ്മാനും ഗുല്‍സാറും പങ്കുവെച്ചു. അതിനുശേഷം 14 വര്‍ഷമെടുത്തു ഇന്ത്യക്ക് ഓസ്കര് ശില്പത്തില് കൈ തൊടാനുള്ള ഭാഗ്യം കൈവരാന്‍. ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് സംഗീത സംവിധായകന് എം.എം. കീരവാണി ഓസ്കര് പുരസ്കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് നടന്നടുത്തത്. ഒപ്പം വികാര ഭരിതനായി ഗാനരചയിതാവ് ചന്ദ്രബോസും.
പുരസ്കാര സ്വീകരണത്തിന് ശേഷം നടത്തിയ കീരവാണി നടത്തിയ ചെറുപ്രസംഗം ശ്രദ്ധേയമായി. ‘അക്കാദമിക്ക് നന്ദി, കാര്‍പന്റേഴ്സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്കറുമായി ഇവിടെ നില്ക്കുന്നു’. തൊട്ടുപിന്നാലെ കീരവാണി ഒരുപാട്ടുപാടി. അതിന്റെ വരികള്‍ ഇങ്ങനെയായിരുന്നു. ”എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ രാജമൗലിയ്ക്കും എന്റെ കുടുംബത്തിനും. ആര്.ആര്.ആര്. പുരസ്കാരം നേടണം, ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറണം. എന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണം. എന്നാണ് ഇനി മലയാളികള്‍ക്ക് കീരവാണി താരമാകുന്നത് മമ്മുട്ടിയിലൂടെയും ചിത്രയിലൂടെയും എല്ലാമാണ്..
”തന്റെ മ്യൂസിക് ഇഷ്ടപ്പെട്ട് മമ്മൂട്ടി, അദ്ദേഹം അഭിനയിച്ച കുറേ സിനിമകളില്‍ തന്നെ റെക്കമന്റ് ചെയ്തിരുന്നെന്ന് പ്രശസ്ത സംഗീത സംവിധായകന് എം.എം കീരവാണി തന്നെ പറഞ്ഞതാണിത്.. മമ്മുട്ടിയുടെ നീലഗിരിയിലെയും, സൂര്യമാനസത്തിലെയും എല്ലാ ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നത് കീരവാണിയാണ് മാത്രമല്ല ഇതിലേതടക്കം അദ്ദേഹം ചിട്ടപ്പെടുത്തിയ 1300 ഗാനങ്ങളില്‍ 1000 വും പാടിയത് നമ്മുടെ കെ എസ് ചിത്രയും.. വളരെക്കുറച്ചു സുജാത പാടി.. പിന്നെ യേശുദാസും..
ഭാരതത്തിനു അഭിമാനിക്കാന്‍ വലിയ വിശേഷം സമ്മാനിച്ച കീരവാണിക്കും, ഗാനമെഴുതിയ ചന്ദ്രബോസിനും, ഒപ്പം മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ ‘ദ് എലിഫന്റ് വിസ്പറേഴ്സിലൂടെ ഓസ്കര് പുരസ്കാരം സമ്മാനിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.FC