നടന് മഹേഷ് ബാബുവിനെ തല്ലി നടി കീര്‍ത്തി സുരേഷ്.. കാര്യം പറഞ്ഞ് നടി തന്നെ….

മലയാളത്തിന്റെ മകളാണ്, തമിഴിലും തെലുങ്കിലും താരമാണ് കീര്‍ത്തി സുരേഷ്, അമ്മ അഭിനയം നിര്‍ത്തി എന്നാല്‍ അച്ഛന് സുരേഷ് നിര്‍മ്മാണ രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തി, കീര്‍ത്തിയുടെ പുതിയ തല്ലുവിശേഷം പങ്കുവെക്കുകയാണ് നടി,
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് കീര്‍ത്തി. മഹേഷ് ബാബുവിനെ അബദ്ധത്തില്‍ തല്ലി എന്നാണവര്‍ വെളിപ്പെടുത്തിയത്. ‘സര്‍ക്കാരു വാരി പാട്ട’യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാഗത്തുനിന്നും ഏകോപനത്തില്‍ ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസ്സിലാക്കി അപ്പോള്‍ത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും അവര്‍ പറഞ്ഞു. കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ടോവിനോ തോമസ് നായകനാവുന്ന വാശിയാണ് കീര്‍ത്തിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. സെല്വരാഘവന് നായകനാവുന്ന സാണി കായിധം ആണ് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം. FC