അംബാനിയുടെ വീട്ടില്‍ ഇത്തവണ താരമായത് നയന്‍ താര, ഒപ്പം ഷാരൂഖ്, സച്ചിന്, വന്‍ താരനിരയും..
ഗണേഷ് ചതുര്‍ഥി ദിനം ആഘോഷമാക്കി നിത അംബാനിയും മുകേഷ് അംബാനിയും. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുംബൈയിലെ വീട്ടിലാണ് ഈ വലിയ ആഘോഷം കൊണ്ടാടുന്നത്. സിനിമാസാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഈ ആഘോഷച്ചടങ്ങില്‍ അംബാനിയുടെ വീട്ടില്‍ അതിഥികളായെത്തുക. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് വിശേഷ ദിവസത്തില്‍ അംബാനി കുടുംബം അതിഥികളായി വിളിക്കുക.
ഇത്തവണ നയന്‍താരയെയും ഭര്‍ത്താവ് വിഘ്നേശ് ശിവനെയും ഇവര്‍ ക്ഷണിച്ചിരുന്നു. കൂടാതെ ‘ജവാന്’ സംവിധായകനായ അറ്റ്ലിയും ഭാര്യ പ്രിയയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. രാവു പകലാക്കിയ ആഘോഷത്തില്‍ ഷാറുഖ് ഖാനും കുടുംബവും, സല്മാന് ഖാന്, അനില്‍ കപൂര്‍, രണ്‍വീര്‍ സിങ് ,ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, രശ്മിക മന്ദാന, സച്ചിന് തെന്‍ഡുല്‍ക്കറും കുടുംബവും, ഷാഹിദ് കപൂര്‍, പാണ്ഡ്യ കുടുംബം തുടങ്ങി സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖര്‍ അതിഥികളായെത്തി. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ മാറ്റുകൂട്ടിയത്. ഐശ്വര്യ റായി മകള്‍ ആരാധ്യയ്ക്കൊപ്പമാണ് എത്തിയത്. FC