27 കാരിയായ നടി യൂജൂ മരിച്ചു കളഞ്ഞു… ആത്മഹത്യാകുറിപ്പിലുള്ളതിങ്ങനെ.. മരണം സഹോദരനാണ് ……
ഹിറ്റ് സിനിമകളുടെ അമരത്തായിരുന്നു യുവനടി.. എവിടെയോ അവര്‍ക്ക് ചുവടുപിഴച്ചു, മാനസീകമായ സമ്മര്‍ദ്ദം താങ്ങാനാകാതെ അവര്‍ മരണത്തെ മാത്രം കുറിച്ച് ചിന്തിക്കുമ്പോഴും കുടുംബത്തോടൊപ്പം വളരെ സന്തോഷത്തെടെയാണ് കഴിഞ്ഞത് അതുകൊണ്ടുതന്നെ താരത്തിനെ കുടുംബവും മനസ്സിലാക്കിയില്ല, അവരെ ചതിക്കുകയാണ് താനെന്നറിയുന്നതുകൊണ്ടു ആത്മഹത്യാ കുറിപ്പില്‍ അമ്മ അച്ഛന് മുത്തശ്ശി സഹോദരന് എന്നിവരെ ഉപേക്ഷിച്ചു പോകുന്നതില്‍ ആത്മാര്‍ത്ഥമായ ക്ഷമാപണവും നടത്തുന്നുണ്ട്.
‘ബിഗ് ഫോറസ്റ്റ്’ എന്ന ദക്ഷിണ കൊറിയന്‍ ഹിറ്റ് ചിത്രത്തിലെ നടി യൂജൂ ഇന്‍ന്റെ 27ാം വയസ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . നടിയുടെ സഹോദരനാണ് മരണ വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ‘ഈ സന്തോഷകരമായ ജീവിതത്തിന് ഞാന്‍ അര്‍ഹയല്ല, പക്ഷേ എനിക്ക് ഒട്ടും സങ്കടമില്ല. ഞാന്‍ സംതൃപ്തയും ശാന്തനുമാണ്,’ നടി പങ്കുവെച്ചു. ‘ദയവായി ആരെയും കുറ്റപ്പെടുത്തി മുന്നോട്ട് പോകരുത്.’ എന്നും രേഖപ്പെടുത്തി, വിഷാദമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്താണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂജൂ ഇന്‍ ശ്രദ്ധനേടിയത്. ആദരാഞ്ജലികളോടെ. FC