മോഹന്‍ലാലിന്റെ ആറാട്ട് കാണാതെ കോട്ടയം പ്രദീപ് പോയി, നെടുമുടിവേണുവും, വിശ്വസിക്കാതെ മോഹന്‍ലാല്‍……
രണ്ടു താരങ്ങള്‍ വിടപറയുക, ആ സിനിമ നാളെ റിലീസ്, മോഹന്‍ലാലും സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ഞെട്ടിത്തരിച്ചിരിക്കുകയാണ്, ആദ്യം പോയത് നെടുമുടിവേണു ഇന്നിതാ കോട്ടയം പ്രദീപും.
മോഹന്‍ലാല്‍ നായകനായ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ നാളെ റിലീസിനെത്തുകയാണ്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ്. ‘ആറാട്ടി’ന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുകയാണ്.
ഇപ്പോഴിതാ ‘ആറാട്ടി’ന്റെ റിലീസിന്റെ ഒരു ദിവസം ബാക്കി നില്‍ക്കെ കോട്ടയം പ്രദീപും വിടപറഞ്ഞിരിക്കുന്നു. നാളെ ‘ആറാട്ട്’ തിയറ്ററുകളില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ നൊമ്പരത്തോടെ ഓര്‍ക്കുന്ന രണ്ട് മുഖങ്ങളുമുണ്ടാകും. നെടുമുടി വേണുവും കോട്ടയം പ്രദീപുമാണ് അവര്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണു വിട പറഞ്ഞത്. ഇന്നിപ്പോള്‍ കോട്ടയം പ്രദീപും യാത്രയായിരിക്കുന്നു. മോഹന്‍ലാലിനൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്ന നെടുമുടി വേണു ആ സന്തോഷത്തോടെയായിരുന്നു ‘ആറാട്ടി’ല്‍ അഭിനയിക്കാനെത്തിയത് എന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം രസകരമായ ഒരു രംഗം കോട്ടയം പ്രദീപിനും ഉണ്ടായിരുന്നുവെന്നാണ് ഇന്ന് ബി ഉണ്ണികൃഷ്ണന് അനുസ്മരിച്ചിരിക്കുന്നത്.
ഒരു മാസ് കോമഡി ചിത്രമായി എത്തുന്ന ‘ആറാട്ട്’ നാളെ കാണുമ്പോള്‍ ചിരിക്കൊപ്പം തന്നെ ചിലരെങ്കിലും നെടുമുടി വേണുവിനെയും കോട്ടയം പ്രദീപിനെയും വേദനയോടെ ഓര്‍ത്തേക്കും. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കോട്ടയം പ്രദീപിന്റെ അന്ത്യം സംഭവിച്ചത്. ദേഹ്വാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷപ്പെടുത്താനായില്ല.
കേരളം ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാകാരന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രേക്ഷകരും. കോട്ടയം പ്രദീപ് താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ ശ്രദ്ധിക്കുന്ന കലാകാരന് കൂടിയായിരുന്നു. ലാളിത്യത്തോടെയുള്ള പെരുമാറ്റം കോട്ടയം പ്രദീപിന് ഏറെ ശ്രദ്ധയും ആരാധകരെയും നേടിക്കൊടുത്തിരുന്നു. കലാരംഗത്തെ തുടക്കം കോട്ടയം പ്രദീപിനും നാടകം തന്നെയായിരുന്നു. പഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് ‘ഈശ്വരന് അറസ്റ്റില്‍’ എന്ന നാടകത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. പത്താം വയസ്സിലെ ആദ്യ നാടകത്തിനു ശേഷം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കോട്ടയം പ്രദീപ് പിന്നീട് കലാ ലോകത്തേ്ക്ക് അടുത്തു. ഏകാംഗ നാടകം, പാട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു വിദ്യാഭ്യാസ കാലത്ത് കോട്ടയം പ്രദീപിന്റെ ഇനങ്ങള്‍. വര്‍ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് ഒരു പ്രൊഫഷണല്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത് യാദൃശ്ചികമായിട്ടാണ്.
ടെലിഫിലിമിന് ബാല താരത്തെ ആവശ്യമുണ്ട് എന്നറിഞ്ഞ് മകനെയും കൂട്ടി സെറ്റിലേക്ക് എത്തിയതായിരുന്നു കോട്ടയം പ്രദീപ്. ‘അവസ്ഥാന്തരങ്ങള്‍’ എന്ന ഫിലിമിന് മറ്റൊരു കഥാപാത്രത്തിനും ആളെ ആവശ്യമുണ്ടായിരുന്നു. ആ വേഷം കിട്ടിയതാകട്ടെ കോട്ടയം പ്രദീപിനും. ടെലിഫിലിമില്‍ അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് സിനിമയിലേക്ക് എത്തുന്നത്, കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടിയുടെ അച്ഛനായി വിലസി പ്രദീപ്. കണ്ണീര്പൂക്കളോടെ പ്രണാമം FC