ഒറ്റ സ്റ്റണ്ട് സീന്‍ അതും ക്ലൈമാക്സ് ചിലവ് ഒന്നരകോടി സുരേഷ്ഗോപിയുടെ ജെഎസ്കെ ഒരുങ്ങിക്കഴിഞ്ഞു…
പറയാനുള്ളത് നെഞ്ച് വിരിച്ചു പറയും, ചെയ്യാനുള്ളത് അന്തസായിച്ചെയും ഇതാ സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ’ ചിത്രീകരണം അവസാന ഘട്ടത്തില്‍. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം അണിയറക്കാര്‍ ചിലവഴിച്ചത് ഒന്നര കോടി രൂപയാണ്. നാഗര്‍കോവിലില്‍ സെറ്റിട്ടു ചെയ്ത രംഗങ്ങള്‍ ഏഴു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെഎസ്കെ’. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു താരത്തിന്റെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. FC