പ്രണവ് മോഹന്‍ലാലിനോട് ക്രഷ് തോന്നി നടി കൃതിക പറയുന്നു,ആ നിമിഷം……..
ഗായത്രി സുരേഷിന് പിന്നാലെ പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് മറ്റൊരു നടിയും…
മലയാളത്തിന്റെ താര രാജാവിന്റെ മകനെന്ന നിലയില്‍ സിനിമയിലെത്തിയ താര പുത്രനാണ് പ്രണവ് മോഹന്‍ ലാല്‍.എന്നാല്‍ ഓരോ സിനിമ കഴിയും തോറും താരരാജാവിന്റെ മകന് എന്ന ലേബല്‍ മാറി മികച്ച നടന് എന്ന ലെവലിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് പ്രണവ്.പ്രണവിന്റെതായി ഒടുവില്‍ പുറത്ത് വന്ന ഹൃദയം അത് വ്യക്തമാക്കിയിരുന്നു.വലിയ ആരാധകരുള്ള താരമാണ് പ്രണവ് .നിരവധി ആരാധികമാരും പ്രണവിനുണ്ട്.പ്രണവിനെ പ്രണയിക്കണമെന്ന ആഗ്രഹമുള്ള നിരവധി ആരാധികമാര്‍ താരത്തിനുണ്ട്.നേരത്തെ നടി ഗായത്രി സുരേഷും പ്രണവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിത മറ്റൊരു നടി കൂടി പ്രണവിനെ ഇഷ്ടമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.പ്രണവ് മോഹന്‍ ലാല്‍ നായകനായി എത്തിയ ആദ്യ ചിത്രം ആദിയില്‍ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച യുവ നടി കൃതികയാണ് പ്രണവിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.ആദ്യ സിനിമയുടെ സമയത്ത് എനിക്ക് ഭയങ്കര ക്രഷുണ്ടായിരുന്നു ആളുടെ അടുത്ത് എന്നാല്‍ ഞാനത് പ്രണവിനോട് പറഞ്ഞിട്ടൊന്നുമില്ല എന്നാണ് താരം പറയുന്നത്.
പറയാം നേടാം എന്ന അമൃത ടിവിയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ടിട്ട് ഞാന്‍ ചാടി എഴുന്നേറ്റിട്ടുണ്ടെന്ന് താരം പറയുന്നു.പത്താം ക്ലാസ്സ് കഴിഞ്ഞ് എന്റെ അപ്പെന്റിസൈറ്റ്സിന്റെ ഓപ്പറേഷന് കഴിഞ്ഞിരിക്കുന്ന സമയത്താണ് ആദ്യ സിനിമ കഴിഞ്ഞിരുന്നത്.സെഡേഷനൊക്കെ തന്നത് കൊണ്ട് ബോധമൊന്നുമില്ല.അപ്പോള്‍ എന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ഇതേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട് ഒന്ന് എണീറ്റേ എന്ന് പറഞ്ഞു.ഞാന്‍ ഒറ്റ എണീക്കലായിരുന്നു.കാരണം എനിക്ക് അത്രയും ക്രഷുണ്ടായിരുന്നു ആ സമയത്ത് എന്നാണ് താരം പറഞ്ഞത്.
ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നും താരം പറയുന്നു.പ്രണവ് നല്ല മനുഷ്യനാണ് പാവമാണ്.നല്ല സ്മൈലിങ് ഫെയ്സാണ് ഗിറ്റാറൊക്കെ വായിക്കും.അപ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രെഷുമൊക്കെ തോന്നും.കൃതിക പറഞ്ഞു. അതേ സമയം നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, എം പത്്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താം വളവ് എന്നിവയാണ് കൃതികയുടെ ഏറ്റവും പുതിയ സിനിമകള്‍.FC