നടന് അപ്പ ഹാജയുടെ മകളുടെ കല്യാണം നടന് കൃഷ്ണകുമാറടക്കമുള്ളവര് കുടുംബസമേതം നല്ല കാഴ്ച്ച……
ഓര്‍മ്മയില്ലേ നടന് അപ്പ ഹാജയെ ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടവര്‍ മറക്കില്ല ഒരിക്കലും ഈ നടനെ.. മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന് എന്നിവര്‍ ചേര്‍ന്ന് ടുവീലറില്‍ കാറ്റൂതിച്ചത്..
ഇന്നദ്ദേഹത്തിന്റെ മകളുടെ കല്യാണമായിരുന്നു അതിനു മലയാള സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും ഒട്ടനവധി താരങ്ങളാണ് എത്തിയത്.., ഉറ്റ സുഹൃത്തും നടനുമായ അപ്പ ഹാജയുടെ മകളുടെ വിവാഹത്തിന് നടന് കൃഷ്ണകുമാര്‍ തന്റെ മുഴുവന്‍ കുടുംബങ്ങളെയും കൊണ്ടാണ് വന്നത്. വര്‍ഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് കൃഷ്ണകുമാറും അപ്പ ഹാജയും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ഭാര്യ സിന്ധു എന്നിവര്‍ക്കൊപ്പമാണ് കൃഷ്ണകുമാര്‍ വിവാഹത്തിനെത്തിയത്. സിന്ധു കൃഷ്ണയും ഇഷാനി കൃഷ്ണയും ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
നടി ബീന ആന്റണി, മായാ വിശ്വനാഥ്, തെസ്നി ഖാന് തുടങ്ങിയ അഭിനേതാക്കളും വിവാഹത്തിനെത്തി. 1988 ല്‍ പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജയുടെ സിനിമാപ്രവേശം. ബീന ആന്റണിയും ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ”ഹാജ, കിച്ചു, ഞാനുമായി നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്ന യഥാര്‍ത്ഥ സുഹൃത്തുക്കള്‍, എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോള്‍. ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു.” ബീന കുറിച്ചു. FC