യുവനടി മില്ലി ബോബിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു രണ്ടുവര്‍ഷത്തെ പ്രണയം വിവാഹത്തിലേക്കെത്തുകയാണ് …..
സ്ട്രെയ്ഞ്ചര്‍ തിങ്സ് സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത മില്ലി ബോബി ബ്രൗണിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടന് ജേക് ബോഞ്ചോവിയാണ് വരന്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. പ്രശസ്ത ഗായകന് ജോണ്‍ ബോന്‍ ജോവിയുടെ മകനാണ് ജേക്. വിവാഹമോതിരത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷവാര്‍ത്ത മില്ലി ആരാധകരെ അറിയിച്ചത്.
കെല്ലിയുടെയും റോബര്‍ട്ട് ബ്രൗണിന്റെയും നാലു മക്കളില്‍ മൂന്നാമത്തെ കുട്ടിയായി സ്പെയിനിലെ മലാഗയിലാണ് മില്ലി ബോബി ബ്രൗണ്‍ ജനിച്ചത്. നെറ്റ്ഫ്ലിക്സ് സീരിസ് ആയ സ്ട്രെയ്ഞ്ചര്‍ തിങ്സിലെ ഇലവന് എന്ന കഥാപാത്രം മില്ലിയെ ലോക പ്രശസ്തയാക്കി. സ്ട്രെയ്ഞ്ചര്‍ തിങ്സ് കൂടാതെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ വണ്ഡര്ലാന്ഡ്, ഇന്‍ട്രൂഡര്‍സ്, എന്‍.സി.ഐ.സ്, മോഡേണ്‍ ഫാമിലി, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ പരമ്പരകളിലും മില്ലി അഭിനയിച്ചു. ഗോഡ്സില്ല എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ഗോഡ്സില്ല: കിങ് ഓഫ് ദ മോണ്‍സ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും മില്ലി ബോബി ബ്രൗണ്‍ അരങ്ങേറ്റം നടത്തി. എനോല ഹോംസ്, ഗോഡ്സില്ല വേഴ്സസ് കോങ് എന്നിവയാണ് മറ്റ് സിനിമകള്‍. FC