സീരിയല്‍ ഷൂട്ടിംഗ് സെറ്റിലേക്ക് പുലിയും കുഞ്ഞും ഓടി രക്ഷപെട്ട് നടി നടന്മാര്.. കൂട്ടയോട്ടത്തിന്റെ വീഡിയോ….
അഭിനയം കാണാന്‍ കുഞ്ഞിനേയും കൊണ്ടുവന്ന പുള്ളിപ്പുലിയെ കണ്ട് അഭിനയം നിര്‍ത്തി ഓടിയ താരങ്ങളുടെ വീഡിയോ കണ്ടു രസിക്കുകയാണ് ആരാധകര്‍.ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയല്‍ സെറ്റില്‍ പുലിയും കുഞ്ഞും ഇറങ്ങി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയുടെ വരവ്. താരങ്ങള്‍ ഉള്‍പ്പെടെ 200 ഓളം സെറ്റില്‍ ഉണ്ടായിരുന്നു. പുലിയെ കണ്ടയുടന്‍ എല്ലാവരും നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബുധനാഴ്ചയാണ് സംഭവം. പുലി മേല്‍ക്കൂരയുടെ മുകളില്‍ നടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആളുകള്‍ പതറിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം.
പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം 18ന് ഫിലിം സിറ്റിയില്‍ ഇറങ്ങിയ പുലി അവിടുത്തെ പട്ടിയെ കൊന്നിരുന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് പവന് ശര്‍മ പറഞ്ഞു. പുലി വരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് ഫിലിം സിറ്റിയില്‍ ഉള്ളതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശ്യാംലാല്‍ ആവശ്യപ്പെട്ടു.FC