നാലുപെൺകുട്ടികൾ എന്താണ് കല്യാണം കഴിച്ചു വിടാത്തത്.. നടി അഹാനയുടെ അമ്മ കൊടുത്ത് കണ്ടോ
എല്ലാം ചോദ്യങ്ങൾതന്നെയാണ് ‘പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാത്തതിൽ വിഷമമില്ലേ?’ ചോദ്യം ചോദിക്കുന്നത് നാല് പെൺകുട്ടികളുടെ അമ്മയായ സിന്ധു കൃഷ്ണയോട്. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുള്ള സിന്ധു, ഒരു ചോദ്യോത്തരവേളയിലാണ് ഈ ചോദ്യം നേരിട്ടത്. അതിന് ക്ഷമയോടെ, ഔചിത്യപൂർണമായ മറുപടിയാണ് ഇവർ നൽകിയത്.
സിന്ധുവിന്റെ മറുപടിയെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തുവരുന്നത്. ‘‘ഇതെന്ത് ചോദ്യമാണ്? എന്തിനാണ് ഞാൻ ദുഃഖിക്കുന്നത്? ജീവിതത്തിൽ കല്യാണം എന്നതാണ് അവസാന ലക്ഷ്യം, അല്ലെങ്കിൽ ഒരു പെൺകുട്ടി പിറന്നാൽ അവളെ വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടുന്നതാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന കടമ എന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നത്. കുറച്ചുനാൾ കഴിയുമ്പോൾ അതങ്ങ് മാറിക്കോളും.
കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിത ചക്രത്തിന്റെ ഭാഗമാകേണ്ടതാണ്. പക്ഷേ അതോർത്ത് വിഷമിക്കേണ്ട കാര്യമില്ല. സമയമാകുമ്പോൾ നടക്കേണ്ടതെല്ലാം, നടക്കേണ്ട പോലെ നടക്കും. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.’’–സിന്ധു കൃഷ്ണ പറഞ്ഞു. നടൻ കൃഷ്ണ കുമാറാണ് സിന്ധു കൃഷ്ണയുടെ ഭർത്താവ്. നടിമാരായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് മക്കൾ. FC