നാണം കെടുത്താന്‍ തന്നെയാണ് മകളിത് ചെയ്തത് കല്യാണി പ്രിയദര്ശന് എടുത്ത ലിസിയുടെ ഫോട്ടോ കുളമായോ…
സന്തോഷത്തിലാണ് അമ്മയും മകളും… കല്യാണി പ്രിയര്ദര്ശനൊപ്പം യു.കെയില്‍ അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമ്മ നടി ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘മകളും അമ്മയും ഒരുമിച്ചുള്ള യാത്ര’ എന്ന ക്യാപ്ഷനോടെയാണ് ലിസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ അവധി ആഘോഷത്തിനിടയിലെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലിസി. മകളോട് ഒരു ഫോട്ടോ എടുക്കാന്‍ പറഞ്ഞാല്‍ ഇതായിരിക്കും സംഭവിക്കുക എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ലിസി പോസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാന്‍ തയ്യാറാകുന്ന ലിസിയെ വീഡിയോയില്‍ അമ്മയെ പറ്റിച്ച് ഫോട്ടോയ്ക്ക് പകരം കല്യാണി എടുത്ത വീഡിയോയാണിത്.
അമ്മ അറിയാതെ താന്‍ വീഡിയോയാണ് എടുക്കുന്നതെന്നും അമ്മയെ കണ്ടാല്‍ സൂപ്പര്‍ മോഡലിനെപ്പോലെയുണ്ടെന്നും കല്യാണി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നേരത്തെ കല്യാണിയും ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഫോണ്‍ ബൂത്തിന് മുന്നില്‍ നിന്നെടുത്ത ഫോട്ടോയും ടവര്‍ ബ്രിഡ്ജിന്റെ ഫോട്ടോയും കല്യാണി പോസ്റ്റ് ചെയ്തിരുന്നു. ലിസിക്കൊപ്പമുള്ള സെല്‍ഫിയും ലണ്ടനില്‍ നിന്ന് ഷോപ്പ് ചെയ്ത സാധനങ്ങളും കല്യാണി പോസ്റ്റ് ചെയ്ത ചിത്രങ്ങളിലുണ്ടായിരുന്നു. FC