കടലിലേക്ക് നടന്നടുത്തുകൊണ്ട് നടി വീണ നായര്‍.. നീ പറഞ്ഞ കള്ളം എന്നും കൂടെയുണ്ടാകുമെന്ന്..
സങ്കടവും സന്തോഷവും തങ്ങളെ സ്നേഹിക്കുന്നവരിലെത്തിക്കാന് സമൂഹ മാധ്യമങ്ങളിലൂടെ കഴിയുമെന്നറിയുന്ന വീണ നായരുടെ ഒരു റീല്‍സ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കടല്‍ തീരത്തേക്ക് നടന്നു പോകുന്ന വീണയുടെ ഒരു വീഡിയോ ആണ് പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ചേര്‍ത്ത വരികളാണ് വേദനയാകുന്നത്. ‘നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം.
വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേഞ്ഞു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മ്മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി, വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം’ എന്നാണ് വാക്കുകള്‍.
ഈ വരികള്‍ വീണയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന വീണ തന്റെ സങ്കടമാണ് വരികളിലൂടെ വ്യക്തമാക്കിയതെന്നും ആരാധകര്‍ പറയുന്നുണ്ട്. 2014നാണ് വീണയും ആര്‍ജെ അമനുമായുള്ള വിവാഹം നടക്കുന്നത്. 2022ല്‍ തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന് വീണ വെളിപ്പെടുത്തിയിരുന്നു. FC