ലൂസിഫര്‍ തെലുങ്കില്‍ ഗോഡ് ഫാദര്‍, സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവി, ലാലേട്ടന്റെ ഏഴയലത്ത് എത്തില്ല…….
ഇത് ഞങ്ങളുടെ സ്റ്റീഫന്‍ നെടുമ്പള്ളിയല്ലാ… സ്റ്റീഫന്‍ നെടുമ്പള്ളി ഇങ്ങനെയല്ലാ.. പറയുന്നത് മലയാളി ആരാധകരാണ്, ലൂസിഫര്‍ തെലുങ്കിലേക്ക് ചേക്കേറിയിരിക്കുകയാണ് ഗോഡ് ഫാദര്‍ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍, നായകനാകുന്നത് തെലുങ്കിലെ ബോസും മെഗാ സ്റ്റാറുമായ ചിരഞ്ജീവിയാണ്, ഇന്നിറങ്ങിയ ടീസര്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികള്‍ ആ ഞെട്ടലാണ് മേലെ പറഞ്ഞത്, തിയറ്ററുകളെ ഇളക്കി മറിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസറിന് മലയാളികളുടെ ട്രോള്‍ ആക്രമണം. ‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇന്‍ട്രൊ സീന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് യൂട്യൂബ് കമന്റുകളില്‍ മലയാളി ആരാധകരുടെ ആക്രമണം തുടങ്ങിയത്.
‘ഓനെ കൊണ്ടൊന്നും പറ്റൂല സാറേ’ എന്ന് തുടങ്ങി ‘ ഇത് നെടുമ്പള്ളിയല്ല കുടംപുള്ളി’യാണെന്നായിരുന്നു കമന്റുകളുടെ പോക്ക്. മോഹന്‍ലാല്‍ ചെയ്തതത്രയും സ്റ്റൈലായി ചെയ്യാന്‍ ചിരഞ്ജീവിക്ക് പറ്റില്ലെന്നാണ് ആരാധകരുടെ വാദം. എന്നാല്‍ ചിരഞ്ജീവിയുടെ സ്റ്റൈലിഷ് എന്‍ട്രി തെലുങ്കില്‍ വന്‍ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. തെലുങ്കിലേക്ക് ചിത്രം മാറ്റുമ്പോള്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി ചിലര്‍ ആരാധകരെ കൂള്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ഇന്‍ട്രൊ സീന്‍ മറ്റേതെങ്കിലും സന്ദര്‍ഭത്തിലേത് ആകാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന് ആണ് സംഗീത സംവിധാനം. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്.
ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ചിത്രമാകും. ബോളിവുഡിന്റെ സ്വന്തം സല്ലുഭായ് ആകും പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായി എത്തുക. FC