അറിഞ്ഞോ നടി തമന്നയുടെ അവസ്ഥ… ഓര്‍മ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.. ഭയത്താല്‍ പിടഞ്ഞ് താരം……
തെന്നിന്ത്യന്‍ നടിയാണെങ്കിലും തമന്ന ഭാട്ടിയ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് എല്ലാവരെയും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത് താരസുന്ദരി തന്നെയാണ് താനിപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഓര്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയില്‍ ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയിട്ടുണ്ട്.
ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതില്‍ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനെ മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു. എന്തായാലും കരുത്തോടെ തിരിച്ചുവരിക യോഗ പോലുള്ള അഭ്യാസ മുറകള്‍ സ്വായത്തമാക്കുക. FC