നടി സുമജയറാമിനെ ഓര്‍മയില്ലേ അവരിപ്പോഴാണ് അമ്മയായത് 13 വര്‍ഷത്തെ കാത്തിരിപ്പ് ഇരട്ട കുട്ടികള്‍……..
കുട്ടേട്ടനില്‍ മമ്മുട്ടിയുടെ മുഖത്തടിച്ചതിന്റെ ഓര്‍മ്മകള്‍ ആരും മറക്കില്ല, ആ മമ്മുട്ടി ഉപദേശിച്ചു കുട്ടികളുണ്ടാകാന്‍ ട്രീറ്റ്മെന്റ് ചെയുക അത് ഫലിച്ചു ഒന്നല്ല രണ്ടുകുട്ടികളെ സുമ പ്രസവിച്ചു, കുട്ടിക്കാലത്തെ സിനിമയിലെത്തിയ താരമാണ് സുമ ജയറാം. കുടുംബത്തിലെ പ്രാരാബ്ധങ്ങളെത്തുടര്‍ന്ന് സിനിമയില്‍ത്തന്നെ തുടരാനായി തീരുമാനിക്കുകയായിരുന്നു. സുമിയെന്നായിരുന്നു പേര്. സിനിമയിലെത്തിയപ്പോഴാണ് അത് സുമ ജയറാം എന്നാക്കിയത്. അച്ഛന്റെ വിയോഗത്തിന് ശേഷം സ്വത്തുക്കളെല്ലാം നഷ്ടമായിരുന്നു.
മൂത്ത കുട്ടിയായിരുന്നതിനാല്‍ അമ്മയേയും സഹോദരങ്ങളേയും നോക്കേണ്ട ചുമതല സുമയ്ക്കായിരുന്നു. എയര്‍ഹോസ്റ്റസാവാന്‍ ആഗ്രഹിച്ചെങ്കിലും പഠനം പാതിവഴിയിലുപേക്ഷിച്ചതോടെ ആ മോഹം നടക്കാതെ വരികയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ മൂന്നാംമുറയിലൂടെയായാണ് സുമ ജയറാമിന്റെ അഭിനയ ജീവിതം തുടങ്ങിയത്.
ബാലതാരമായി തുടങ്ങിയ കരിയറില്‍ നിരവധി മികച്ച അവസരങ്ങളായിരുന്നു സുമയ്ക്ക് ലഭിച്ചത്. സുമ അഭിനയരംഗത്തേക്ക് വരുന്നതില്‍ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ ഭയന്ന് പേര് സുമ ജയറാം എന്നാക്കി മാറ്റുകയുമായിരുന്നു. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട ഗായികയായിരുന്നു വാണി ജയറാം. അതിലെ ജയറാമാണ് പേരിനൊപ്പം ചേര്‍ത്തത്. പേരിലൊരു ജയറാമുള്ളതിനാല് ജയറാമുമായി എന്തെങ്കിലും ബന്ധമുണ്ടോ, ജയറാമിന്റെ സഹോദരിയാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ടായിരുന്നു.
വിവാഹം വേണ്ടെന്ന് വെച്ച സുമ 37ാമത്തെ വയസ്സിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 48ാമത്തെ വയസ്സിലായിരുന്നു താരം ഇരട്ടക്കുട്ടികളുടെ അമ്മയായത്. ഭര്‍ത്താവിനെ 10 വയസുള്ളപ്പോള്‍ കണ്ടിരുന്നുവെന്നും അന്ന് ഈ ചെറുക്കനെ തന്നെ വരനായി കിട്ടണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നതായും താരം പറഞ്ഞിരുന്നു.
കല്ല്യാണം കഴിച്ചതിന് ശേഷമാണ് സിസ്റ്ററിന്റെ കല്ല്യാണം നടത്തിയത്. സംവിധായകന് അന്‍വര്‍ റഷീദിനെയാണ് സഹോദരി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു അവരുടേത്. കോളേജ് കാലത്തായിരുന്നു അവര്‍ പരിചയത്തിലായത്. 8 വര്‍ഷത്തോളമുള്ള പ്രണയത്തിനൊടുവിലായാണ് അവര്‍ വിവാഹിതരായത്. കുടുംബ പ്രാരാബ്ധത്തെ തുടര്‍ന്നായിരുന്നു പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടി വന്നത്. കുട്ടികളായില്ലേ എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ കേട്ടിരുന്നു.
ഞാനും ഭര്‍ത്താവും വിദേശത്തേക്ക് പോവുന്നതിനിടയിലായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടിയത്. കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്മെന്റൊക്കെ എടുക്കൂ കേട്ടോയെന്നായിരുന്നു മമ്മൂക്ക അന്ന് കണ്ടപ്പോള്‍ പറഞ്ഞത്. നല്ല മനസ്സോടെയാണ് അദ്ദേഹം അതു പറഞ്ഞത്. അതു കഴിഞ്ഞ് അധികം വൈകാതെ തന്നെ താന്‍ ഗര്ഭിണിയായെന്നുമായിരുന്നു സുമ പറഞ്ഞത്. ഇരട്ടക്കുട്ടികളുടെ അമ്മക്ക് സര്‍വ്വ ഭാവുകങ്ങളും നേരുന്നു. FC