ദയവായി എന്നെ കൊല്ലരുതേ ഞാന്‍ ജീവിച്ചിരിപ്പുണ്ട്.. മരണം ആഘോഷിച്ചവരോട് നടന് മധുമോഹന്…..
പലരെയും കൊന്ന സൈബര്‍ ലോകം മധുമോഹനനെയും കൊന്നു തള്ളിയിരിക്കുന്നു, മരിച്ചെന്ന് വര്ത്തയാക്കിയവര് തന്നെ മരിച്ചിട്ടില്ലെന്ന് പറഞ്ഞു രംഗത്ത് വന്നു.. അന്വേഷിക്കാനുള്ള ക്ഷമയില്ലാത്തതിന്റെ ഫലം, താന്‍ മരിച്ചുവെന്ന തെറ്റായ വാര്‍ത്തയോട് തുറന്ന ചിരിയോടെ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹന്‍. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന വിവരം മധു മോഹന്‍ അറിഞ്ഞത്. ‘മധു മോഹന്‍ എന്ന പേരില്‍ കൊച്ചിയില്‍ ഒരാള്‍ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയില്‍ വാര്‍ത്ത പരന്നത്.
മധു മോഹന്‍ എന്ന പേരു കേട്ടപ്പോള്‍ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാര്‍ത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാര്‍ത്ത അറിഞ്ഞും ആദരാഞ്ജലികള്‍ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.’ രണ്ടാം ജന്മമെടുത്ത മധുമോഹനനെ ഇനി അഭിനയ ലോകത്തു കാണാമെന്ന് പ്രതീക്ഷിക്കുന്നു FC