മോഹന്‍ലാലിന് ഈ മരണം കനത്ത നഷ്ടം… ഡോക്ടറും നടനുമായ മാധവന് മരിച്ചു….
മോഹന്‍ലാലിന്റെ സന്തത സഹചാരിയും ആത്മാര്‍ത്ഥ സുഹൃത്തും നടനും, പ്രശസ്ത ന്യൂറോ സൈക്യാട്രിസ്റ്റുമായ ഒറ്റപ്പാലം സുന്ദരയ്യര്‍ റോഡേ കേദാരം വീട്ടില്‍ ഡോ. പി.എം. മാധവന് അന്തരിച്ചു. സൈക്യാട്രി അസോസിയേഷന് മുന്‍ സംസ്ഥാന അധ്യക്ഷനാണ്. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സൗത്ത് സോണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന നിലയിലും സേവനം അനുഷ്ഠിച്ചിരുന്നു.
രണ്ടുകാലുകളും തളര്‍ന്ന് ചക്രക്കസേരയിലായിരുന്നിട്ടും വര്‍ഷങ്ങളോളം വീട്ടില്‍ രോഗികളെ ചികിത്സിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ഭാര്യ ശിശുരോഗ വിദഗ്ദയായ ഡോ. കെ.പി. ഗിരിജ, മക്കള്‍: പാര്‍വതി , നീതി നായര്‍ ആദരാഞ്ജലികളോടെ…