നടി മഹാലക്ഷ്മി പറയുന്നു തന്നെ ഭര്‍ത്താവ് ചതിച്ചിട്ടില്ല.. ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കാനുള്ള ശ്രമം…
സൗന്ദര്യവതിയായ മഹാലക്ഷ്മി രവിചന്ദ്രനെ കെട്ടിയതുമുതല്‍ പലര്‍ക്കും സഹിക്കുന്നുണ്ടായിരുന്നില്ല നിര്‍മ്മാതാവായ രവിചന്ദ്രന്റെ സ്വത്തുക്കള്‍ കണ്ടാണ് മഹാലക്ഷ്മി തന്റെ സൗന്ദര്യം അയാള്‍ക്കുമുന്നില്‍ അടിയറവുവെച്ചതെന്നു വരെ പറഞ്ഞു.. അതിനിടയില്‍ പണം പറ്റിച്ചെന്ന കേസും അറസ്റ്റും നടന്നു.. അറസ്റ്റിലായ സമയത്തും പ്രതികരണവുമായി മഹാലക്ഷ്മി എത്തിയിരുന്നു. ഇതും കടന്നുപോകും എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങള്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിര്‍മ്മാതാവ് രവീന്ദര്‍ അറസ്റ്റിലാകുന്നത്. സിനിമ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ രവീന്ദറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങളിലും രവീന്ദറിനൊപ്പം തന്നെ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഒരു പ്രതിബന്ധങ്ങള്‍ക്കും തങ്ങളെ പിരിക്കാന്‍ കഴിയില്ല എന്നതാണ് പുതിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നതും. ”എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്നേഹിക്കാനുള്ള യഥാര്‍ഥ കാരണം വിശ്വാസമാണ്. എന്നാല്‍ ഇവിടെ എന്നേക്കാള്‍ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയ പോലെ അതേ സ്നേഹം വര്‍ഷിച്ച് എന്നെ സംരക്ഷിക്കൂ. സ്നേഹം മാത്രം, എന്ന് സ്വന്തം അമ്മു.”ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ചു. FC