അഭിനയം നിര്‍ത്തി സാനിയ ഇയ്യപ്പന്‍… വിദേശത്തേക്ക് പോകുകയാണ്.. പേപ്പറുകള്‍ ശരിയായി കാര്‍ഡും കിട്ടി..
നല്ല കാര്യത്തിനാണ് പോകുന്നത് പോകുമ്പോള്‍ പറയുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയെന്നാണ്.. പോയിവരുമ്പോള്‍ ആ സ്ഥാനം ആരും കൊണ്ടുപോകാതിരുന്നാല്‍ മതി.. സിനിമയില്‍ നിന്നും മോഡലിങില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കുകയാണ് സാനിയ ഇയ്യപ്പന്‍. 167 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള യുഎസിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്സിലെ വിദ്യാര്ത്ഥിനിയാവുകയാണ് സാനിയ.
ഇവിടെ ബിഎ ഓണേഴ്സ്, ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ കോഴ്സ് ആരംഭിക്കും. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്. സാനിയ തന്നെയാണ് സര്‍വകലാശാല ഐഡി കാര്‍ഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. കൂടാതെ ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി. 2026 ജൂണ്‍ മാസം വരെ പഠനം തുടരും. പഠനത്തിന്റെ ഒഴിവുകള്‍ക്കിടയില്‍ സാനിയ സിനിമയില്‍ തുടരുമോ എന്നതൊന്നും വ്യക്തമല്ല. പഠനത്തോടൊപ്പം നല്ലൊരു ബന്ധംകൂടി ആയാല്‍ പിന്നെന്ത് അഭിനയം. FC