ആഡംബരത്തിന് ഒട്ടും കുറവില്ലാതെ ഒന്നരക്കോടിയുടെ പുത്തന്‍ കാര്‍ സ്വന്തമാക്കി നടന് മഹേഷ് ബാബു……
വേഗതയെ പ്രണയിക്കുന്ന നടനാണ് മഹേഷ്ബാബു അതിനുവേണ്ടി ഏറ്റവും വേഗത്തില്‍ പായുന്ന ഒരു ആഡംബര കാര്‍ ഒന്നരകോടി മുടക്കി സ്വന്തമാക്കിയിരിക്കുകയാണ് ആരാധകരുടെ ഇഷ്ടതാരം മഹേഷ് ബാബു. ഒരു സിനിമക്ക് പ്രതിഫലമായി വാങ്ങുന്നതും ഇരുപത്തിയഞ്ചും അന്‍പതും കോടികളാണ്..
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്യുവി യാണ് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു സ്വന്തമാക്കിത്. ഏകദേശം 1.19 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഇ-ട്രോണ്‍ ആണ് താരം തന്റെ ഗാരേജില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം മഹേഷ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ സ്നേഹിക്കുന്ന ആരാധകരെ അറിയിച്ചത്. ഇട്രോണിനൊപ്പം നില്ക്കുന്ന ചിത്രവും മഹേഷ്ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന അടി കുറിപ്പോടെയാണ് ഔഡി ഇ-ട്രോണിനൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന നിലവാരമുള്ള വിവിധ തരം ആഡംബര കാറുകളാല്‍ സമ്പന്നമാണ് മഹേഷ് ബാബുവിന്റെ ഗാരേജ്. അദ്ദേഹത്തിന്റെ കാറുകളുടെ പട്ടികയില്‍ മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് 350d ഉള്‍പ്പെടുന്നു. ഇത് മെഴ്സിഡസ് ബെന്‍സിന്റെ മുന്‍നിര എസ്യുവിയാണ്. ബിഎംഡബ്ല്യു 7-സീരീസ് സെഡാന്, മെഴ്സിഡസ് ബെന്‍സ് ജിഎല്‍ ക്ലാസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സാധാരണര്ക്കൊപ്പം നില്ക്കുന്ന മഹേഷ്ബാബുവിന് ലോകം മുഴുവന്‍ ആരാധകരുണ്ട്… പ്രകൃതിക്കിണങ്ങുന്ന വാഹനം സ്വന്തമാക്കിയ താരത്തിന് ആശംസകള്‍. FC