നടി നിമ്രതയുടെ മാറിടം കാണിച്ചുള്ള അഭിമുഖം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഗ്ലാമര്‍ ലുക്ക്……
![](https://filmcourtonline.com/wp-content/uploads/2022/04/nimrath-cower.jpg)
സെലിബ്രിറ്റികളാണ് അവരണിഞ്ഞതിന്റെ അളവൊന്നും നമ്മള് നോക്കേണ്ട കാണിക്കുന്നത് കാണുക കാണാന്‍ താത്പര്യമില്ലെങ്കില്‍ കണ്ണടക്കുക അല്ലാതെ കയറി അഭിപ്രായം രേഖപ്പെടുത്തണ്ട, രേഖപ്പെടുത്തിയ അഭിപ്രായവും കിട്ടിയ മറുപടിയും ഫോട്ടോയും കാണുക, നടി നിമ്രത് കൗറിന്റെ ചിത്രത്തോടൊപ്പമുള്ള ഒരു ട്വീറ്റാണ് വിവാദമാകുന്നത്.ദേവാംഗ് എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് നിമ്രതിന്റെ ചിത്രം പങ്കുവെച്ച് സ്ത്രീകള്‍ ഗ്ലാമറസ് വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. സ്ത്രീകള്‍ ഇത്തരം വസ്ത്രം ധരിക്കുന്നത് കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നും പുരുഷന്മാരെ ആകര്‍ഷിക്കാനാണോ എന്നും ട്വീറ്റില്‍ ചോദിക്കുന്നു. പുരുഷന്മാരെ ആകര്‍ഷിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നും ക്ലീവേജ് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ദയവുചെയ്ത് പറഞ്ഞുതരൂ എന്നും ട്വീറ്റിലുണ്ട്. വൈകാതെ ട്വീറ്റ് സാമൂഹിക മാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.
2022ലും സ്ത്രീകള്‍ക്ക് തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ന്യായീകരിക്കേണ്ടി വരികയും വിശദീകരിക്കേണ്ടി വരികയും ചെയ്യുന്ന ഗതികേടിനെക്കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടിയത്. എന്തിനാണ് പുരുഷന്മാര് മസ്സില് ബോഡി കാണിക്കും വിധം വസ്ത്രങ്ങള്‍ ധരിക്കുന്നത് അത് സ്ത്രീകളെ ആകര്‍ഷിക്കാനാണോ എന്നും ചിലര്‍ ചോദിച്ചു. മേല്‍വസ്ത്രങ്ങള്‍ ഒഴിവാക്കി ശരീരഭാഗം പ്രദര്‍ശിപ്പിക്കും വിധത്തില്‍ പോസ് ചെയ്തിട്ടുള്ള നടന്മാരുടെ ചിത്രം പങ്കുവെച്ച് ഇതിന്റെ ആവശ്യം എന്താണെന്ന് മറുചോദ്യം ഉയരുന്നുണ്ട്, അടുത്തിടെ നടിമാരായ ദീപിക പദുക്കോണും മലൈക അറോറയും സാമന്ത റൂത് പ്രഭുവുമൊക്കെ ഔട്ട്ഫിറ്റുകളുടെ പേരില്‍ ക്രൂരമായ ട്രോളുകള്‍ നേരിട്ടിരുന്നു. ഒരാള്‍കൂടി പറയുന്നു പതുക്കെ വസ്ത്രമില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം വരും ലോകം മുഴുവന്‍ അതുകൊണ്ടു വിവാദങ്ങളൊന്നും വേണ്ട FC