അന്ന് ചത്ത് പോകേണ്ടതായിരുന്നു.67 ചില്ലു കഷ്ണങ്ങളാണ് നടിയുടെ മുഖത്ത് തുളച്ച് കയറിയത്.
കുതിച്ചുയര്‍ന്ന് വന്നത് ഒരൊറ്റ സിനിമയിലൂടെയാണ്.
പറഞ്ഞുവരുന്നത് താരസുന്ദരി മഹിമ ചൗദരിയുടെ
കഥയാണ്.
ഷാറൂഖ് ഖാന് നായകനായ പര്ദേശിലൂടെയായിരുന്നു മഹിമയുടെ ബോളിവുഡ് സിനിമാ അരങ്ങേറ്റം.എല്ലാവരേയും ഞെട്ടിത്തരിപ്പിക്കുന്ന വിജയം കൊയ്തു പര്‍ദേശ് എന്ന ആ സിനിമ.അതിന്റെ വിജയം സഹായിച്ചത് ഷാറൂഖ്ഖാനെക്കാള് മഹിമയെ ആയിരുന്നു.ഒറ്റ സിനിമയില്‍ നിന്നവര്‍ ഒട്ടനവധി സിനിമകളിലേക്ക് കരാറാകപ്പെട്ടു.
എന്നാല്‍ ആദ്യ ചിത്രത്തിന്റെ വിജയത്തിന്റെ ആവേശത്തില്‍ രണ്ടാമത്തെ ചിത്രത്തിലഭിനയിക്കാന്‍ എത്തിയ അവര്‍ക്ക് ഷൂട്ടിങ്ങിനിടെ ഒരപകടം സംഭവിക്കുകയായിരുന്നു.ഇന്ന് താരദമ്പതികളായ അജയ് ദേവ്ഗണിനും കാജോളിനുമൊപ്പം ദില്‍ ക്യാ കരേ എന്ന ചിത്രത്തിലഭിനയിക്കാന്‍ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു മഹിമ ആ യാത്രയില്‍ നടി സഞ്ചരിച്ച കാറിന് പിന്നില്‍ ഭാരം കയറ്റി വരികയായിരുന്ന ലോറി വന്നിടിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍
പോലും ഭയപ്പെട്ടത്രേ.
കാരണം അവരുടെ മുഖത്ത് 67 ചില്ലു കഷ്ണങ്ങളാണ് സര്‍ജ്ജറി ചെയ്ത് പുറത്തെടുത്തത്.ആ അപകടത്തെ തുടര്‍ന്ന് വിഷാദ രോഗവും പിടിപെട്ടു.എന്നാല്‍
എല്ലാത്തില്‍ നിന്നും കരകയറിയത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്നും മഹിമചൗദരി പറയുന്നു.
ഫിലീം കോര്‍ട്ട്.