വീണ്ടും ഒരു നടി കൂടി മരിച്ചു 18 വയസ്സുള്ള സരസ്വതി ദാസ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത് ….
ചെറു പ്രായത്തില്‍ നടികള്‍ ജീവിതം അവസാനിപ്പിച്ചുകൊണ്ടേയിരിക്കുന്നു നിസ്സാര കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ ഇങ്ങനെ ഇതെത്രാമത്തെ നടിയാണ് തൂങ്ങിമരിച്ചിരിക്കുന്നത്, കൊല്‍ക്കത്തയില്‍ മറ്റൊരു യുവമോഡലിനെ കൂടെ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സരസ്വതി ദാസിനെയാണ് കസ്ബ ബെദിയദംഗയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വയസ്സായിരുന്നു പ്രായം.
കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലിന്റെ മരണമാണിത്. ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ച സരസ്വതി ദാസിന് കൂടുതല്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മരണമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി. സ്വന്തം മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ അന്വേഷിച്ച് ചെന്ന മുത്തശ്ശിയാണ് സരസ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. കത്തി ഉപയോഗിച്ച് ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ച മഞ്ജുഷ നിയോഗി, ബിദ്ഷാ ഡേ മഞ്ജുംദാര്‍, പല്ലബി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതി ദാസിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. അടിയന്തരമായി അഭിനയ ലോകവും പോലീസും കാര്യക്ഷമമായി പ്രവര്‍ത്തിക്കുക, പരിഹാരം കണ്ടെത്തുക ആദരഞ്ജലികളോടെ FC